തേനീച്ചകളാൽ പൊതിഞ്ഞ ആഞ്ജലീന ജോളിയുടെ ചിത്രം സാമൂഹിക മാധ്യമത്തിൽ വൈറലായി

കഴിഞ്ഞദിവസം ഹോളിവുഡ് നടി ആഞ്ജലീന ജോളി നടത്തിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അന്താരാഷ്ട്ര തേനീച്ച ദിനം. അതിനോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. നാഷണൽ ജ്യോഗ്രഫിക്ന്റെ ഭാഗമായാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. 18 മിനിറ്റ് നേരം തേനീച്ചകൾ ശരീരത്തിൽ പൊതിഞ്ഞ അവസ്ഥയിലാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. ഡാൻ വിന്റേഴ്‌സ് ആണ് ചിത്രം പകർത്തിയത്. തേനീച്ചകളെ ശാന്തരാക്കിയതിനുശേഷമാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. തേനീച്ചകൾ ഉപദ്രവിക്കാതിരിക്കുവാൻ വേണ്ട മുൻകരുതലുകളും ഫോട്ടോഷൂട്ടിന് മുൻപുതന്നെ എടുത്തിരുന്നു. ഫോട്ടോ ഷൂട്ടിന്റെ സമയത്ത്  നൂറു കണക്കിന് തേനീച്ചകൾ ആണ് നടിയുടെ മുഖത്തും ശരീരത്തിലും ഉണ്ടായിരുന്നത്. തേനീച്ചകളുടെ കാര്യത്തിൽ വിദഗ്ധനായ സുഹൃത്തിനെ ഉപയോഗിച്ചുകൊണ്ടാണ് ഫോട്ടോ ഷൂട്ട് നടത്തിയത് എന്ന് ഡാൻ വിന്റേഴ്‌സ് വ്യക്തമാക്കിയിരുന്നു. ഇറ്റാലിയൻ തേനീച്ചകളെ ഉപയോഗിച്ചുകൊണ്ടാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. ആഞ്ജലീന ജോളി ഒഴിച്ച് ഫോട്ടോഷൂട്ടിൽ പങ്കെടുത്ത മറ്റെല്ലാവരും സംരക്ഷണ കവചം ധരിച്ചിരുന്നു. രാസപദാർത്ഥം ആയ ഫെറമോൺ ഉപയോഗിച്ചുകൊണ്ടാണ് ആഞ്ജലീന ജോളിയുടെ ശരീരത്തിൽ തേനീച്ചകളെ നിലനിർത്തിയത്. ഫോട്ടോഷൂട്ടിന് ആവശ്യമുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഫെറമോൺ എന്ന രാസപദാർത്ഥം പുരട്ടിയത്. ഫെറമോണിൽ ആകൃഷ്ടരായി ആ ഭാഗങ്ങളിൽ തേനീച്ചകൾ വന്നിരിക്കുകയായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. തേനീച്ചകളുടെ സംരക്ഷണത്തിനുവേണ്ടി യൂനെസ്കോ തയാറാക്കിയ പദ്ധതിയുടെ ഭാഗമായി ആയിരുന്നു ഫോട്ടോ ഷൂട്ട് നടത്തിയത്. 2500ഓളം തേനീച്ചക്കൂടുകൾ തയ്യാറാക്കി 2025ഓടെ 125 ലക്ഷത്തോളം തേനീച്ചകളുടെ കുറവ് നികത്താൻ ആണ് യുനെസ്കോ പദ്ധതിയിടുന്നത്. താരത്തിന്റെ ശരീരത്തിൽ തേനീച്ചയുടെ കുത്തൽ ഏൽക്കാതിരിക്കാൻ വേണ്ട മുൻകരുതലുകളും ഫോട്ടോഷൂട്ടിൽ എടുത്തിരുന്നു.

Leave a Reply

Your email address will not be published.