പോലീസുകാർ മിഠായി പോക്കറ്റിലിട്ട് സ്വപ്നക്ക് കാവലിരുന്നു: സ്വർണക്കടത്തു കേസ് പ്രതി സ്വപ്നക്ക് എ.സി മുറിയും ഹോട്ടൽ ഭക്ഷണവും.

എയർ ഇന്ത്യ ഉദ്യോഗസ്ഥൻ എൽ. എസ്. സിബുവിനെതിരെ വ്യാജ പരാതി ചമച്ച കേസിലാണ് ക്രൈം ബ്രാഞ്ച് പോലീസ് സ്വപ്നയെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 14നാണ് വ്യാജ പരാതിയുടെ കേസിനെ തുടർന്ന് സ്വപ്ന കസ്റ്റഡിയിലായത്. ഒമ്പത് ദിവസത്തെ കസ്റ്റഡി ജീവിതത്തിനിടയിൽ സ്വപ്ന സന്തോഷവതി ആണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സ്വപ്ന ആവശ്യപ്പെടുന്ന എല്ലാ സൗകര്യങ്ങളും ക്രൈംബ്രാഞ്ച് ഒരുക്കി കൊടുക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിശ്രമിക്കാൻ എ.സി മുറി, ഹോട്ടലിൽ നിന്നുള്ള ഇഷ്ട ഭക്ഷണം തുടങ്ങിയ സജ്ജീകരണങ്ങളാണ് സ്വപ്നക്കുവേണ്ടി ക്രൈംബ്രാഞ്ച് ഒരുക്കിയത്. ഒപ്പം സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. രണ്ടു വനിതാ പോലീസുകാരുടെ സുരക്ഷയും നിരീക്ഷണവും ഉറപ്പുവരുത്തി കൊണ്ടാണ് കഴിഞ്ഞ ഒമ്പത് ദിവസമായ് സ്വപ്ന കസ്റ്റഡിയിൽ കഴിയുന്നത്. കസ്റ്റഡി കാലാവധി പൂർത്തിയാക്കിയ സ്വപ്നയെ കോടതിയിൽ ഹാജരാക്കാൻ ഉള്ള അനുമതി ലഭിച്ചു. ഫൈവ് സ്റ്റാർ ഭക്ഷണവും വിഐപി സുരക്ഷാ സജ്ജീകരണങ്ങളും ആണ് കഴിഞ്ഞ ഒമ്പത് ദിവസ കാലയളവിൽ സ്വപ്ന ലഭിച്ചത്. ചോദ്യംചെയ്യലിന് വേണ്ടി ജയിലിൽനിന്ന് സ്വപ്നയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലേക്ക് മാറ്റുകയായിരുന്നു. കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതോടെ കവടിയാർ ജവഹർ നഗറിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോവുകയായിരുന്നു. എ.സി കോൺഫറൻസ് ഹാളിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ക്രൈംബ്രാഞ്ച് മ്യൂസിയത്തിലെ എസി മുറിയും ചോദ്യം ചെയ്യലിനായി ഉപയോഗിച്ചിരുന്നു. സ്വപ്നയുടെ ആരോഗ്യകാര്യങ്ങളിളും അന്വേഷണ സംഘം അതീവ ജാഗ്രത പുലർത്തിയിരുന്നു. സ്വപ്നയുടെ അമ്മ കേന്ദ്രസർക്കാരിന് കത്തയച്ചതിനെ തുടർന്നാണ് അധികൃതർ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. രക്തസമ്മർദ്ദം കുറയുന്ന അവസ്ഥ ഉള്ളതിനാൽ പോലീസുകാർ മിഠായി പോക്കറ്റിലിട്ടു കൊണ്ടായിരുന്നു സ്വപ്നക്ക് കാവലിരുന്നത്. വളരെ അസാധാരണമായ സൗകര്യങ്ങളാണ് സ്വപ്നക്ക് കഴിഞ്ഞ ഒമ്പത് ദിവസങ്ങളിൽ ക്രൈംബ്രാഞ്ച് ഒരുക്കിയത്.

Leave a Reply

Your email address will not be published.