രണ്ടായിരത്തിലധികം കിലോമീറ്റർ പിന്നിട്ട് അതിസാഹസികയാത്ര: കൊച്ചിയിലെത്തിയത് 9 ടൺ ലിക്വിഡ് ഓക്സിജൻ.

സംസ്ഥാനത്തെ ഓക്സിജൻ ക്ഷാമം പരിഹരിക്കുവാൻ ആയി കേന്ദ്രം അനുവദിച്ചത് 9 ടൺ ലിക്വിഡ് ഓക്സിജനായിരുന്നു. ജാർഖണ്ഡിൽ നിന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലേക്ക് 9 ടൺ ഓക്സിജൻ റോഡ് മാർഗം എത്തിച്ചത്. പ്രത്യേകം തിരഞ്ഞെടുത്ത ദൗത്യസംഘം ആയിരുന്നു ഓക്സിജൻ റോഡ് മാർഗ്ഗം എത്തിച്ചത്. ഇതര സംസ്ഥാനങ്ങളിൽ ടാങ്കർ പിടിച്ചെടുക്കുവാൻ ഉള്ള ശ്രമം ഉണ്ടായിരുന്നു.  ഈ ശ്രമങ്ങളെല്ലാം അതിജീവിച്ചുകൊണ്ടാണ് വിദഗ്ധസംഘം കൊച്ചിയിലേക്ക് ലിക്വിഡ് ഓക്സിജൻ എത്തിച്ചത്. ശനിയാഴ്ച ജാർഖണ്ഡിൽ നിന്ന് എയർ ലിഫ്റ്റ് ചെയ്ത ടാങ്കറിൽ ആയിരുന്നു ഓക്സിജൻ നിറച്ചിരുന്നത്. കോയമ്പത്തൂർ വ്യോമസേനാ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ടാങ്കർ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ഓക്സിജൻ നിറച്ചു റോഡ് മാർഗം മടങ്ങിയെത്തുകയായിരുന്നു. ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒറീസ, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച ശേഷമാണ് ടാങ്കർ കൊച്ചിയിലെത്തിയത്. നീണ്ട 2400 കിലോമീറ്റർ യാത്രയ്ക്കൊടുവിൽ ആണ് ടാങ്കർ കൊച്ചിയിലെത്തിയത്. ഒഡീഷയിലെ ഭുവനേശ്വറിൽ എത്തിയപ്പോൾ ടാങ്കർ പിടിച്ചെടുക്കുവാൻ ഉള്ള ശ്രമങ്ങൾ നടന്നിരുന്നു. അവിടുത്തെ സ്വകാര്യ ആശുപത്രികളാണ് ഓക്സിജൻ പിടിച്ചെടുക്കുവാൻ  ശ്രമിച്ചത്. ഒഡീഷയിൽ മാത്രമല്ല ആന്ധ്രപ്രദേശിലെ പോച്ചം പള്ളിയിലും ടാങ്കർ പിടിച്ചെടുക്കുവാൻ ഉള്ള ശ്രമങ്ങൾ നടന്നിരുന്നു.  കെഎസ്ആർടിസി ഡ്രൈവർമാരും, മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ആയിരുന്നതിനാൽ തടസ്സങ്ങളെല്ലാം അതിജീവിച്ചുകൊണ്ട് ടാങ്കർ കൊച്ചിയിലെത്തുകയായിരുന്നു. കൊച്ചിൻ ഷിപ്പിയാർഡിലെ ക്രയോജനിക്ക് ടാങ്കറിലേക്കാണ് ലിക്വിഡ് ഓക്സിജൻ മാറ്റിയത്. ഇനി 18 ടൺ ഓക്സിജൻ കൂടി എത്താനുണ്ടെന്നാണ് വിവരങ്ങൾ വ്യക്തമാക്കുന്നത്. അടുത്ത ദിവസങ്ങളിലായി തന്നെ മറ്റ് ടാങ്കറുകളും എത്തിച്ചേരുന്നതായിരിക്കും.

Leave a Reply

Your email address will not be published.