ചിതയിലേക്ക് എടുക്കുന്നതിനു നിമിഷങ്ങൾക്ക് മുൻപ് 76കാരിയായ കോവിഡ് രോഗി മരണത്തിൽനിന്ന് കരഞ്ഞുകൊണ്ട് ഉയർത്തെഴുന്നേറ്റു.

മഹാരാഷ്ട്രയിലെ ബാരാമതിയിലാണ് എഴുപത്തിയാറാം വയസ്സിൽ മരണത്തിൽനിന്ന് ഉയർത്തെഴുന്നേൽക്കുന്ന അത്ഭുത സംഭവം നടന്നത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് 76 വയസ്സ് പ്രായമുള്ള ശകുന്തള ഗെയ്ക്വാഡ് എന്ന വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന സമയത്ത് തന്നെ ഇവർ മരിച്ചു കഴിഞ്ഞു എന്നായിരുന്നു വീട്ടുകാർ കരുതിയത്. രോഗിയുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ലഭിക്കാതെ വന്നപ്പോൾ ഇവർ മരിച്ചു കഴിഞ്ഞു എന്ന് തന്നെ വീട്ടുകാരും ബന്ധുക്കളും സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയിൽ കിടക്ക ഒഴിവില്ലാതെ വന്നതുകൊണ്ട് ഡോക്ടർമാരെ കാണിക്കുന്നതിനു മുന്പ് തന്നെ വയോധികയുമായി ഇവർ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ശകുന്തളയുടെ ശരീരം പൂർണമായും ചലനമില്ലാത്ത അവസ്ഥയിൽ ആയിരുന്നുവെന്നാണ് ബന്ധുക്കൾ വ്യക്തമാക്കിയത്. മരണം സ്ഥിതീകരിച്ചതിനു ശേഷം വയോധികയുടെ മൃതദേഹം സംസ്കരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു വീട്ടുകാർ. സംസ്കാരചടങ്ങുകൾ പൂർത്തിയാക്കിയതിനുശേഷം മൃതശരീരം ചിതയിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുൻപാണ് ശകുന്തള കരഞ്ഞു കൊണ്ട് മരണത്തിൽനിന്ന് ഉയർത്തെഴുന്നേറ്റത്. പിന്നീടാണ് വീട്ടുകാർക്ക് മനസ്സിലായത് ശകുന്തളയുടെ ബോധം പോവുക മാത്രമാണ് സംഭവിച്ചതെന്ന്. ചിതയിൽ നിന്ന് കരഞ്ഞുകൊണ്ട് എഴുന്നേറ്റ് വന്ന ശകുന്തളയെ കണ്ട് വീട്ടുകാർ ആദ്യമൊന്നു ഞെട്ടിയെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ചിതയിൽ കൊണ്ടു വെക്കുന്നതിനെ തൊട്ടുമുൻപ് വരെ ഇവർ നിശ്ചലാവസ്ഥയിൽ ആയിരുന്നു. കത്തിക്കാൻ പോകുന്നതിനു നിമിഷങ്ങൾക്കു മുൻപാണ് ശകുന്തള കണ്ണുതുറന്ന് എഴുന്നേറ്റത്. ശകുന്തളക്ക് ലഭിച്ച രണ്ടാം ജീവിതമാണിതെന്നാണ് ഡോക്ടർമാർ പോലും പറയുന്നത്. ബാരാമതിയിലുള്ള സിൽവർ ജൂബിലി ആശുപത്രിയിലാണ് ശകുന്തളയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.

Leave a Reply

Your email address will not be published.