65 വയസ്സ് പ്രായമുള്ള അമ്മയെ ലൈംഗികമായി അധിക്ഷേപിച്ച് കൊലപ്പെടുത്തിയ മകനെ പോലീസ് അറസ്റ്റ് ചെയ്തു.

ന്യൂയോർക്കിലാണ് സംഭവം നടന്നത്. ഇന്ത്യക്കാരനായ യുവാവാണ് സ്വന്തം അമ്മയെ ലൈംഗികമായ് ഉപദ്രവിചതിനു ശേഷം കൊലപ്പെടുത്തിയത്. 28 വയസ്സ് പ്രായമുള്ള പുഷ്കർ ശർമയാണ് കൊലപാതകം നടത്തിയത്. ന്യൂയൊർക്കിലുള്ള വീട്ടിൽ വച്ചാണ് 65 വയസ്സ് പ്രായമുള്ള അമ്മ സോരജ് ശർമയെ പുഷ്കർ ശർമ കൊലപ്പെടുത്തിയത്. പിന്നിൽനിന്ന് വെട്ടുകയും ശ്വാസം മുട്ടുകയും ചെയ്താണ് പുഷ്കർ ശർമ അമ്മയെ കൊലപ്പെടുത്തിയത്. മർദ്ദനത്തിന്റെ ആഘാതത്താൽ നിലത്ത് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു ഇരയായ വയോധിക. ക്രൂരമായ മർദ്ദനങ്ങൾക്ക് ശേഷം ബോധം നഷ്ടപ്പെടുകയും മരണം സംഭവിക്കുകയും ചെയ്തു. ലൈംഗികമായി ഉപദ്രവിക്കുക പതിവായിരുന്നു എന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. കൊലപാതകത്തിനായുള്ള ഉദ്ദേശത്തോടുകൂടി തന്നെയാണ് പുഷ്കർ ശർമ അമ്മയെ ഉപദ്രവിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. അമ്മയുടെ മരണം സംഭവിച്ചു എന്ന് ഉറപ്പുവരുത്തിയതിനു ശേഷം ആണ് പുഷ്കർ ശർമ വീട്ടിൽ നിന്നിറങ്ങിയത്. വീട്ടിൽ നിന്നിറങ്ങിയ ശേഷം ഇയാൾ തന്നെയാണ് കൊലപാതകത്തെ കുറിച്ച് തുറന്നുപറഞ്ഞത്. പിന്നീട് പോലീസിനു മുന്നിൽ കുറ്റസമ്മതം നടത്തുകയും കീഴടങ്ങുകയും ചെയ്തു. പുഷ്കർ ശർമയുടെ ശരീരമാസകലം രക്തവും ഉണ്ടായിരുന്നു. വീടിനുള്ളിൽ ബോധരഹിതയായി കിടക്കുന്ന അമ്മയെ കണ്ട പ്രതിയുടെ സഹോദരി ഉടൻതന്നെ അവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് തന്നെ അവർ മരിച്ചിരുന്നു എന്നാണ് ഡോക്ടർമാർ റിപ്പോർട്ട്‌ ചെയ്തത്. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് അയൽവാസികൾ വ്യക്തമാക്കിയത്. ഇതിനു മുമ്പും ഇത്തരം അക്രമ സ്വഭാവങ്ങൾ പ്രതി കാട്ടിയിരുന്നതായി അയൽവാസികൾ തുറന്നുപറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ലൈംഗികമായ് ആക്രമിച്ചതിനും കൊലപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചാർത്തി ആണ് നിലവിൽ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. മെയ് 24ാം തീയതി വീണ്ടും കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published.