പീഡനത്തിനിരയായ പെൺകുട്ടി പോലീസ് സ്റ്റേഷനിൽ വെച്ച് പ്രതിയെ വിവാഹം കഴിച്ചു.

രാജസ്ഥാനിലെ കോട്ട ജില്ലയിലാണ് സംഭവം നടന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പോലീസ് സ്റ്റേഷനിൽ വെച്ച് പീഡനത്തിനിരയായ പെൺകുട്ടിയും പ്രതിയും വിവാഹിതരായത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷനിൽ എത്തി ഇരു വിഭാഗക്കാരും നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഒത്തുതീർപ്പ് ഉണ്ടായത്. പെൺകുട്ടിയെ വിവാഹം കഴിക്കുകയാണെങ്കിൽ കേസിൽ നിന്ന് പിന്തിരിയാമെന്നായിരുന്നു പരാതിക്കാരുടെ വാദം. രാംഗനജ് മണ്ടി പോലീസ് സ്റ്റേഷനിൽ വച്ചാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ സഹോദരനും പ്രതിയുടെ പിതാവും വിവാഹം നടക്കുമ്പോൾ പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്നു. ഇരുവരുടെയും സമ്മതത്തോടെയാണ് പോലീസുകാർ വിവാഹം നടത്തി കൊടുത്തത്. കോട്ടാർ റൂറൽ എസ് പി ശരത് ചൗധരിയാണ് വിവാഹത്തിനു വേണ്ടിയുള്ള ക്രമീകരണങ്ങൾ സ്റ്റേഷനിൽ ഒരുക്കി കൊടുത്തത്. ആഴ്ചകൾക്കു മുൻപായിരുന്നു പെൺകുട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അയൽവാസിയായ മോതിലാലിനെതിരെ ഐ പി സി സെക്ഷൻ 376 പ്രകാരം ആയിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. കേസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചാണ് സ്റ്റേഷനിൽ വെച്ച് വിവാഹം നടത്തിയതെന്നും പോലീസ് മേധാവി മാത്രം മാധ്യമങ്ങളെ അറിയിച്ചു. കോവിഡ് 19 രൂക്ഷമായി ബാധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ദമ്പതികൾക്ക് രണ്ടാമതൊരു വിവാഹചടങ്ങ് നടത്തുവാനുള്ള അനുമതി പോലീസ് ഉദ്യോഗസ്ഥർ നിഷേധിക്കുകയും ചെയ്തു. വിവാഹശേഷം തിങ്കളാഴ്ച തന്നെ പെൺകുട്ടി ഭർത്താവിന്റെ കൂടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. കേസ് ഒത്തുതീർപ്പാക്കിയതിനാൽ പ്രതിയുടെ മേൽ ചാർത്തിയ പരാതി പിൻവലിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.