സ്വന്തം ഭാര്യയെ സഹോദരന് കൈമാറി സഹോദരന്റെ ഭാര്യയെ സ്വന്തമാക്കാൻ ശ്രമം.

ഗുജറാത്തിലെ അഹമ്മദാബാദിൽ ആണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. മൂത്ത സഹോദരന്റെ ഭാര്യയായ് ജീവിക്കുവാനാൻ ഇളയ സഹോദരൻ തന്റെ ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു. ഭർത്താവിന്റെ സഹോദരനോടൊപ്പം ലൈംഗികതയിൽ ഏർപ്പെടുവാൻ വിസമ്മതം കാണിച്ച ഭാര്യയെ പ്രതി ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഭർത്താവിന്റെ ഉപദ്രവങ്ങൾ സഹിക്കവയ്യാതെയാണ് പരാതിക്കാരി പോലീസിനെ സമീപിച്ചത്. ഭർതൃസഹോദരന്റെയും ഭർത്താവിന്റെയും പേരിലാണ് യുവതി പരാതി രേഖപ്പെടുത്തിയിരിക്കുന്നത്. 34 വയസ്സ് പ്രായമുള്ള യുവതിയാണ് ഭർത്താവിനെതിരെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. യുവതി രണ്ട് മക്കളുടെ അമ്മയാണ്. 2008ലാണ് പരാതിക്കാരി വിവാഹിതയായത്. വിവാഹം കഴിഞ്ഞ സമയത്ത് ഭർത്താവിന് ജോലി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അയാളുടെ വീട്ടുകാർ യുവതിയുടെ വീട്ടിൽ നിന്നും പണം ആവശ്യപ്പെടുകയായിരുന്നു. അമിതമായ സ്ത്രീധനത്തുക കൈവശം വച്ചുവെന്ന പരാതിയും പ്രതികൾക്കെതിരെ ഉണ്ട്. 2017 ഒക്ടോബർ മാസത്തിലാണ് പരാതിക്കാരിയുടെ ഭർത്താവ് വിചിത്രമായ ആവശ്യം ഭാര്യക്ക് മുൻപിൽ വയ്ക്കുന്നത്. മൂത്ത സഹോദരന്റെ ഭാര്യയുമായ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുവാൻ പരാതിക്കാരിയുടെ ഭർത്താവിന് താൽപര്യമുണ്ടെന്നും, അത് നടക്കണമെങ്കിൽ മൂത്ത സഹോദരനോടൊപ്പം പരാതിക്കാരിയും ലൈംഗികമായ് സഹകരിക്കണമെന്നും ആയിരുന്നു അയാൾ പറഞ്ഞത്. മൂത്ത സഹോദരനുമായി ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് പരാതിക്കാരിയുടെ ഭർത്താവ് നിർബന്ധപൂർവ്വം പറയുമായിരുന്നു. പരസ്പരം ഭാര്യമാരെ കൈമാറുവാൻ ഇരു സഹോദരങ്ങളും സമ്മതിക്കുകയായിരുന്നു. എന്നാൽ ഇക്കാര്യം പരാതിക്കാരി എതിർത്തതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്. ഭർത്താവിന്റെ ആഗ്രഹം നടക്കാതിരുന്നപ്പോൾ അയാൾ പരാതിക്കാരിയെ അതിക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ ഭർതൃസഹോദരൻ പരാതിക്കാരിയെ പീഡിപ്പിച്ചതായും അവർ പോലീസിന് കൊടുത്ത മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. ഭർത്താവിന്റെ ഭീഷണികൾ താങ്ങാൻ കഴിയാതെ വന്നപ്പോഴാണ് യുവതി പോലീസിൽ പരാതിപ്പെട്ടത്

Leave a Reply

Your email address will not be published.