മാതാപിതാക്കളുടെ സ്നേഹം പങ്കിടുന്നതിലുള്ള അസൂയ കാരണം പത്തുവയസ്സുകാരൻ സ്വന്തം അനുജനെ കൊലപ്പെടുത്തി.

കഴിഞ്ഞ തിങ്കളാഴ്ച കർണാടകയിൽ ആണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കർഷകരായ മാതാപിതാക്കൾ പറമ്പിൽ ജോലിക്ക് പോയ സമയത്താണ് സ്വന്തം അനുജനെ പത്തുവയസുകാരനായ ജേഷ്ഠൻ കൊലപ്പെടുത്തിയത്. കോടാലി ഉപയോഗിച്ചാണ് എട്ടു വയസ്സ് പ്രായമുള്ള അനുജനെ ജേഷ്ഠൻ കൊലപ്പെടുത്തിയത്. മാതാപിതാക്കളുടെ കൂടുതൽ ശ്രദ്ധ അനുജന് നേരെ തിരിയുന്നുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് 10 വയസ്സുകാരൻ മാനസിക സമ്മർദ്ദത്തിൽ ആയത്. മാതാപിതാക്കളുടെ നഷ്ടപ്പെട്ട സ്നേഹം തിരിച്ചു കിട്ടുവാൻ അനുജനെ കൊലപ്പെടുത്തുക എന്നതായിരുന്നു 10 വയസ്സുകാരന്റെ ലക്ഷ്യം. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് കുട്ടികൾ രണ്ടുപേരും വീട്ടിൽ തനിച്ചായിരുന്നു. ആ സമയത്താണ് കൊലപാതകം നടത്തിയത്. ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു ആദ്യം. തർക്ക കാരണം നിലവിൽ വ്യക്തമല്ല. വഴക്കിട്ട കാര്യം മാതാപിതാക്കളെ അറിയിക്കുമെന്ന് അനുജൻ പറഞ്ഞപ്പോഴാണ് ജേഷ്ഠന് കൂടുതൽ ദേഷ്യം വന്നത്. അനുജന്റെ ഭീഷണിപ്പെടുത്തലിൽ ദേഷ്യം തോന്നിയ ജേഷ്ഠൻ കോടാലി ഉപയോഗിച്ച് അനുജനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. എട്ടു വയസ്സുകാരന്റെ കഴുത്തിലാണ് മൂത്ത സഹോദരൻ കോടാലി ഉപയോഗിച്ച് വെട്ടിയത്. മർദ്ദനത്തിന്റെ തീവ്രതയിൽ തൽസമയം തന്നെ എട്ടുവയസ്സുകാരൻ മരണപ്പെടുകയായിരുന്നു. രക്തത്തിൽ കുളിച്ചു കിടക്കുന്ന സഹോദരനെ മരണത്തിന് വിട്ടു കൊടുത്തതിനു ശേഷം കൊലപാതകത്തിനായി ഉപയോഗിച്ച കോടാലി കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു പത്തു വയസ്സുകാരനായ പ്രതി. ജോലി കഴിഞ്ഞ് മാതാപിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. രക്തത്തിൽ കുളിച്ചുകിടക്കുന്ന ഇളയ മകനെയാണ് മാതാപിതാക്കൾ വീട്ടിൽ കണ്ടത്. ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സെക്ഷൻ 302 പ്രകാരം പ്രതിയായ കുട്ടിക്കെതിരെ പോലീസ് കൊലക്കുറ്റം ചാർത്തി കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രതിയെ ജുവനൈൽ ജസ്റ്റിസ് കോടതിക്ക് മുൻപാകെ ഹാജരാക്കിയത്

Leave a Reply

Your email address will not be published.