പ്രണയബന്ധം എതിർത്തതിന് കാമുകന്റെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തി.

22 വയസ്സ് പ്രായമുള്ള യുവതിയാണ് കാമുകന്റെ സഹായത്തോടെ സ്വന്തം അമ്മയെ കൊലപ്പെടുത്തിയത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിൽ ആണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബീ-ഫാം വിദ്യാർഥിനിയായ രൂപശ്രീ ആണ് കാമുകന്റെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തിയത്. വരുൺ സായി എന്നെ യുവാവുമായ് ആയിരുന്നു യുവതി പ്രണയത്തിലായിരുന്നത്. ഇരുവരും വിവാഹം കഴിക്കുവാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇവരുടെ ബന്ധത്തിലെ യുവതിയുടെ അമ്മ എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു. അതിനെ തുടർന്നാണ് അമ്മയെ കൊലപ്പെടുത്താൻ മകൾ കാമുകന്റെ സഹായം തേടിയത്. കഴിഞ്ഞ മാർച്ച് ആറാം തീയതിയാണ് രൂപശ്രീയുടെ അമ്മ ലക്ഷ്മി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. കാമുകന്റെ സഹായത്തോടെ ശ്വാസംമുട്ടിച്ചാണ് രൂപശ്രീയെ അവർ കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം നിരപരാധിത്വം നടിച്ച് അയൽവാസികളോട് അമ്മ മരിച്ചു പോയെന്ന് പറഞ്ഞതും മകൾ രൂപശ്രീയാണ്. അയൽവാസികൾ വീട്ടിലെത്തി ലക്ഷ്മിയെ പരിശോധിച്ചപ്പോൾ ജീവൻ അവശേഷിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞു. ഉടൻ തന്നെ അവർ അടുത്തുള്ള ആശുപത്രിയിലേക്ക് ലക്ഷ്മിയെ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുൻപ് തന്നെ ലക്ഷ്മി മരിച്ചു എന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. മെയ് ആറാം തീയതി ലക്ഷ്മിയുടെ വീടിനു മുൻപിൽ വരുൺ സായി എത്തുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. കൂടാതെ ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും പോലീസിന്റെ കൈവശം ഉണ്ടായിരുന്നു. മേൽപ്പറഞ്ഞ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ ചോദ്യം ചെയ്തത്. ചോദ്യംചെയ്യലിനിടെ രണ്ടുപേരും തങ്ങൾ ചെയ്ത കുറ്റം പോലീസിനു മുൻപിൽ സമ്മതിക്കുകയായിരുന്നു. ഡി എസ് പി പി.അനിൽ ആണ് കേസന്വേഷണത്തിന് നേതൃത്വം വഹിച്ചത്. ഇരുവരുടെയും മേൽ കൊലക്കുറ്റം ചാർത്തി ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published.