കോവിഡ് രോഗിയുടെ ഭാര്യയെ ആശുപത്രിയിൽ വച്ച് ഡോക്ടർ പീഡിപ്പിച്ചു

കഴിഞ്ഞ ശനിയാഴ്ച പട്നയിൽ ആണ് സംഭവം നടന്നത്. പട്നയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരയാക്കപ്പെട്ട സ്ത്രീയുടെ ഭർത്താവ്. ഇവരുടെ ഭർത്താവിനെ ചികിത്സിച്ചു കൊണ്ടിരുന്ന ഡോക്ടർക്ക് എതിരെയാണ് പീഡനക്കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നത്. സ്വകാര്യ ആശുപത്രിയിലെ അധികൃതർക്കെതിരെയും പരാതി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരിയുടെ ഭർത്താവിന്റെ മരണ കാരണം ആശുപത്രി അധികൃതരുടെ അശ്രദ്ധ ആണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ ഉള്ള ഓക്സിജൻ സപ്ലൈ മനപ്പൂർവ്വം നിർത്തലാക്കിയതിനുശേഷം പുറത്തു നിന്ന് പണം കൊടുത്ത് ഓക്സിജൻ വാങ്ങുവാൻ രോഗികളെ പ്രേരിപ്പിക്കുകയാണ് ആശുപത്രി അധികൃതർ എന്നാണ് പരാതിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൃത്യസമയത്ത് ഓക്സിജൻ ലഭിക്കാത്ത കാരണത്താലാണ് പരാതിക്കാരിയുടെ ഭർത്താവ് മരിച്ചതെന്നും അന്വേഷണത്തിൽ തെളിഞ്ഞു. കഴിഞ്ഞ ഏപ്രിൽ ഒമ്പതാം തീയതി ആണ് പരാതിക്കാരിയുടെ ഭർത്താവിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. കോവിഡ് പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നതിനാൽ ഡോക്ടർമാർ ചികിത്സയിൽ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിച്ചില്ലായിരുന്നുവെന്നും പരാതിക്കാരി വ്യക്തമാക്കി. ഭർത്താവിന്റെ ആരോഗ്യനില ഭക്ഷണ ആയിരുന്നിട്ടും ഡോക്ടർമാർ സഹായത്തിനായി എത്തിയിരുന്നില്ലെന്നും യുവതി പറഞ്ഞു. ഭർത്താവിനെ ഓക്സിജൻ മാസ്ക് ധരിപ്പിക്കുവാൻ ആവശ്യപ്പെട്ടപ്പോൾ ഡോക്ടർമാരും മറ്റ് അധികൃതരും ചേർന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു. “സീനിയർ ഡോക്ടറോട് പരാതി പറഞ്ഞപ്പോൾ അയാൾ എന്റെ കണ്ണുകൾ ചൂഴ്ന്നെടുക്കും എന്നാണ് പറഞ്ഞത്. വാർഡിൽ ഉണ്ടായിരുന്ന മറ്റൊരു ജീവനക്കാരൻ എന്റെ ഭർത്താവിന്റെ മുൻപിൽ വെച്ച് എന്നെ ലൈംഗികമായ് അധിക്ഷേപിക്കാനും ശ്രമിച്ചു” എന്നാണ് പരാതിക്കാരിയായ യുവതി വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published.