
കാനറ ബാങ്കിന്റെ പത്തനംതിട്ടയിലുള്ള ബ്രാഞ്ചിൽ ആണ് വൻ പണ തട്ടിപ്പ് നടന്നത്. 14 മാസത്തെ നീണ്ട കാലയളവ് കൊണ്ടാണ് കോടികൾ ഓളം രൂപയുടെ തട്ടിപ്പ് നടത്തിയത്. എന്നാൽ മാസങ്ങളോളം തട്ടിപ്പിന് വിവരം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ഓഡിറ്റ് നടത്തിയതിനു ശേഷമാണ് ബാങ്കിലെ പണമിടപാടുകളിൽ ഉണ്ടായ തകരാർ കണ്ടെത്തിയത്. 8.13 കോടി രൂപയുടെ പണം തട്ടിപ്പാണ് ബാങ്കിൽ നടന്നതെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമായി. ബാങ്കിൽ ജോലി ചെയ്തുകൊണ്ടിരുന്ന ആവണീശ്വരം സ്വദേശി വിജീഷ് വർഗീസ് ആണ് ഇതിനു പിന്നിൽ ഉള്ളതെന്നാണ് സംശയിക്കപ്പെടുന്നത്. പണം തട്ടിപ്പിന് വിവരം പുറത്തറിഞ്ഞതോടെ വിജീഷ് വർഗീസ് കുടുംബസമേതം ഒളിവിൽ പോയിരിക്കുകയാണ്. പ്രതിയെന്ന് സംശയിക്കപ്പെടുന്ന വിജേഷിനെ കാർ കഴിഞ്ഞദിവസം എറണാകുളം കലൂരിൽ നിന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു. വിജീഷിന്റെയും കുടുംബത്തെയും തിരോധാനം കേസിൽ പ്രധാന പങ്കുവഹിക്കുന്നതാണ്. മാസങ്ങളായി നടത്തിയ തട്ടിപ്പിൽ ബാങ്ക് തട്ടിപ്പിൽ ജീവനക്കാരിൽ പലർക്കും പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. മുഖ്യപ്രതിയെന്ന് കരുതപ്പെടുന്ന വിജീഷ് വർഗീസിന്റെ കൂട്ടാളികളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് പത്തനംതിട്ട ബ്രാഞ്ചിലെ മാനേജരെയും സസ്പെൻഡ് ചെയ്തിരിക്കുകയാണ്. വിജേഷിന്റെ പങ്കാളികൾ എന്ന് സംശയിക്കപ്പെടുന്ന മറ്റ് നാല് ജീവനക്കാരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. 14 മാസം തുടർച്ചയായി തട്ടിപ്പ് നടത്തണമെങ്കിൽ ബാങ്കിലെ മറ്റ് ജീവനക്കാരുടെയും സഹായം ആവശ്യമാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് മറ്റു ജീവനക്കാരെ ചോദ്യം ചെയ്യുന്നത്. 10 ലക്ഷം രൂപയുടെ തട്ടിപ്പാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് എട്ടു കോടിയോളം രൂപയുടെ തട്ടിപ്പു നടന്നെന്ന് വ്യക്തമായത്. ബ്രാഞ്ച് മാനേജർ ആണ് തട്ടിപ്പിനെ കുറിച്ചുള്ള പരാതി പോലീസിൽ അറിയിച്ചത്. വിജീഷ് വർഗീസ് സംസ്ഥാനം വീടാനുള്ള സാധ്യത കുറവാണെന്നാണ് പോലീസ് പറയുന്നത്.