ഭാര്യയുമായുള്ള വീഡിയോ കോളിൽ അവസാനമായ് കണ്ടത് പുകപടലങ്ങൾ മാത്രം : ഞെട്ടൽ മാറാതെ ഭർത്താവ്

ഇടുക്കി കീരിത്തോട് സ്വദേശിയായ സന്തോഷിന്റെ ഭാര്യ സൗമ്യ ആണ് ഒരു പുകമറയോടെ ഇല്ലാതായത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സന്തോഷിന്റെ ഭാര്യ സൗമ്യ ഗാസയിൽ ജോലി ചെയ്യുകയായിരുന്നു. കെയർ ടേക്കർ ആയിട്ടായിരുന്നു ഗാസയിൽ സൗമ്യ ജോലി ചെയ്തുകൊണ്ടിരുന്നത്. ജോലി തിരക്കുകൾക്കിടയിലും സൗമ്യ സന്തോഷിനെ വീഡിയോ കോൾ ചെയ്യുമായിരുന്നു. എന്നാൽ പതിവിൽ നിന്ന് വിപരീതമായി കഴിഞ്ഞ ദിവസം ഇരുവരും നടത്തിയ വാട്സപ്പ് കോൾ അവരുടെ അവസാനത്തെ വീഡിയോ കോൾ ആയി മാറുകയായിരുന്നു. കരഞ്ഞുകൊണ്ടായിരുന്നു വീഡിയോ കോളിൽ സൗമ്യ സംസാരിച്ചത്. ഏതു നിമിഷവും അപകടം സംഭവിക്കാമെന്ന ഭയം അവരുടെ കണ്ണുകളിൽ ഉണ്ടായിരുന്നു. സൗമ്യ തന്നെയാണ് വീഡിയോ കോളിൽ സന്തോഷിനോട് വീടിന് പുറത്തു ബോംബ് വീഴുന്നുണ്ടെന്ന് പറഞ്ഞത്. സൗമ്യ ശുശ്രൂഷിക്കുന്ന വയോധികയോടൊപ്പം ആയിരുന്നു അവർ വാട്സപ്പ് കോളിൽ എത്തിയത്. ഇരുവരും വീടിനുള്ളിൽ തന്നെ ഉള്ള ബങ്കറിലേക്ക് പോവുകയാണെന്നാണ് സൗമ്യ അവസാനമായി സന്തോഷിനോട് പറഞ്ഞത്. ഇനി എപ്പോൾ വിളിക്കാൻ സാധിക്കുമെന്ന് അറിയില്ല എന്ന് കൂടി അവർ അവസാനം പറയുകയുണ്ടായി. പെട്ടെന്നാണ് വലിയൊരു ബഹളം കേട്ടത്. സൗമ്യയുടെ മുഖത്തിനു പകരം മൊബൈൽ സ്ക്രീനിൽ തെളിഞ്ഞു കണ്ടത് പുകമറ മാത്രമായിരുന്നു. ഉടൻതന്നെ ഫോൺ ഓഫ് ആവുകയും ചെയ്തു. തിരികെ വിളിച്ചിട്ടും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല. ഭീതിയുടെ നിമിഷങ്ങളിലൂടെയാണ് പിന്നീട് സന്തോഷ് കടന്നുപോയത്. പിന്നീട് ഗാസയിൽ തന്നെ ജോലി ചെയ്യുന്ന സന്തോഷിന്റെ സഹോദരിയാണ് സൗമ്യയുടെ മരണ വിവരം വീട്ടിൽ അറിയിച്ചത്. സൗമ്യയുടെ മൃതദേഹം ഗാസയിൽ നിന്ന് ഇടുക്കിയിലെ വീട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ തുടരുകയാണ്. ഇസ്രായേലിൽ നിരവധി മലയാളികൾ താമസിക്കുന്ന അഷ്കലോൺ നഗരത്തിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ആണ് സൗമ്യ കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published.