
ഹരിയാനയിലെ ഫരീദാബാദിൽ ആണ് വിചിത്രമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. സ്വന്തം ഭാര്യ തന്നെ ഭർത്താവിനെ അറസ്റ്റ് ചെയ്യിപ്പിക്കുവാൻ ശ്രമിക്കുകയായിരുന്നു. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധം ഉണ്ട് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അവർ ഇത്തരം ഒരു കടുംകൈ ചെയ്യുവാൻ തയ്യാറായത്. ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നതിനായി അദ്ദേഹം ഓടിച്ചു കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ കഞ്ചാവ് ചെടി വയ്ക്കുകയായിരുന്നു ഭാര്യ. ഭർത്താവറിയാതെ ഓട്ടോറിക്ഷയിൽ കഞ്ചാവ് ചെടി വെച്ചതിനുശേഷം പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് കാത്തിരിക്കുകയായിരുന്നു ഭാര്യ. സ്ഥിരമായി രാത്രി വീട്ടിൽ വൈകി എത്തുന്ന കാരണത്താലാണ് ഭർത്താവിന് അവിഹിതബന്ധമുണ്ടെന്ന കാര്യം സ്ഥിതീകരിക്കുവാൻ ഭാര്യ തീരുമാനിച്ചത്. ചില ദിവസങ്ങളിൽ രാത്രി വീട്ടിൽ എത്താറുണ്ടായിരുന്നില്ല എന്നും യുവതി പോലീസിനോട് പറഞ്ഞു. ഉത്തർപ്രദേശ് സ്വദേശിനിയായ യുവതിയാണ് സ്വന്തം ഭർത്താവിനെ കുടുക്കുവാനായി കഞ്ചാവ് ഉപയോഗിക്കുകയും ശേഷം അറസ്റ്റിലാവുകയും ചെയ്തത്. ഭർത്താവിന്റെ അവിഹിത ബന്ധം ഇരുവരും ഇതിനു മുൻപും ചർച്ച ചെയ്തിട്ടുള്ളതാണ്. ബന്ധമുണ്ടെന്ന കാര്യം അദ്ദേഹം തർക്കത്തിൽ ഒന്നുംതന്നെ സമ്മതിച്ച നൽകിയിരുന്നില്ല. അതിന്റെ ദേഷ്യത്തിലായിരുന്നു യുവതി കഞ്ചാവ് കേസിൽ ഭർത്താവിനെ കുടുക്കുവാൻ തീരുമാനിച്ചത്. പവൻ എന്ന് പേരുള്ള ഡൽഹി നിവാസിയുടെ കയ്യിൽ നിന്നാണ് കഞ്ചാവ് ചെടി ശേഖരിച്ചതെന്ന് യുവതി പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരുന്നു. ഡൽഹിയിലെത്തി കഞ്ചാവ് വാങ്ങിയതിനു ശേഷമാണ് തിരിച്ച് നാട്ടിൽ എത്തിയതെന്നും അവർ വെളിപ്പെടുത്തി. ഭർത്താവിന്റെ വാഹനത്തിൽ കഞ്ചാവ് അനധികൃതമായി സൂക്ഷിച്ചിട്ടുണ്ട് എന്ന കാര്യം ഭാര്യ തന്നെയാണ് പോലീസിനെ അറിയിച്ചതും. സംഭവത്തിൽ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ഭാര്യയുടെ സത്യം പുറത്തു വരികയായിരുന്നു. 700 ഗ്രാമോളം തൂക്കംവരുന്ന കഞ്ചാവാണ് വാഹനത്തിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്. യുവതിക്ക് കഞ്ചാവ് കൈമാറിയ ഡൽഹി സ്വദേശിയെയും പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.