അമ്മയും രണ്ടു മക്കളും കോടാലി കൊണ്ടുള്ള ആക്രമണത്തിൽ മരിച്ചു: പ്രതിയായ അജ്ഞാതനെ അന്വേഷിച്ച് പോലീസ് ഉദ്യോഗസ്ഥർ

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. 30 വയസ്സ് പ്രായമുള്ള യുവതിയും അവരുടെ രണ്ട് ആൺമക്കളും ആണ് കൊല്ലപ്പെട്ടത്. എട്ടു വയസ്സും, ആറു വയസ്സും പ്രായമുള്ള രണ്ട് ആൺമക്കളാണ് അമ്മയോടൊപ്പം മരണത്തിന് ഇരയായത്. കൊലപാതകം നടത്തിയ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ നിലവിൽ ലഭിച്ചിട്ടില്ല. ജാർഖണ്ഡിലെ ഒരു കൊച്ചു ഗ്രാമത്തിലാണ് സംഭവം നടന്നത്. കൊലപാതകം സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോലീസ് പുറത്തുവിട്ടത്. വീട്ടിൽ മക്കളോടൊപ്പം യുവതി തനിച്ചായിരുന്ന സമയത്താണ് അജ്ഞാതനായ പ്രതി കൃത്യം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്. പ്രതി എപ്രകാരമാണ് വീടിനകത്തേക്ക് കയറിയത് എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. ഭർത്താവും മറ്റു കുടുംബാംഗങ്ങളും വീട്ടിൽ നിന്ന് പുറത്തു പോയ സമയം നോക്കിയാണ് അജ്ഞാതനായ പ്രതി കൊലപാതകം നടത്തിയത്. കുടുംബത്തിന്റെ പുതിയ വീടുപണി നടന്നുകൊണ്ടിരുന്ന സമയത്താണ് ഭാര്യയെയും മക്കളെയും തനിച്ചാക്കി ഭർത്താവ് വീടുപണി നടക്കുന്ന സ്ഥലത്തേക്ക് പോയത്. അതിനുശേഷം തിരിച്ചു വീട്ടിൽ എത്തിയപ്പോഴാണ് അതി ദാരുണമായ സംഭവം കണ്ടത്. ഭർത്താവും കുടുംബാംഗങ്ങളും തിരിച്ചു വീട്ടിൽ എത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഭാര്യയെയും മക്കളെയും ആണ് കണ്ടത്. വീട്ടിൽ നിന്ന് കുറച്ചു ദൂരം മാത്രം അകലെയായിരുന്നു വീടുപണി നടന്നത്. എങ്കിലും ഭർത്താവടങ്ങുന്ന ബന്ധുക്കൾ തിരിച്ചു പഴയ വീട്ടിലെത്തിയപ്പോൾ വൈകുന്നേരം ആയിരുന്നു. കുടുംബാംഗങ്ങൾ വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് പല മുറികളിലായി മൃതശരീരങ്ങൾ കണ്ടെത്തിയത്. അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ പല മുറികളിലായി ആയിരുന്നു കണ്ടെത്തിയത്. ശേഷം വിവരമറിഞ്ഞെത്തിയ പൊലീസ് അന്വേഷണം ആരംഭിക്കുകയും കോടാലി ഉപയോഗിച്ചാണ് പ്രതി കൃത്യം നിർവഹിച്ചിരിക്കുന്നത് എന്ന് കണ്ടെത്തുകയും ചെയ്തു. മൂവരുടെയും മൃതശരീരങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തെപ്രതിയുള്ള അന്വേഷണങ്ങൾ നിലവിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഉടൻതന്നെ പ്രതികളെ പിടികൂടും എന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.

Leave a Reply

Your email address will not be published.