
ജീവനുതുല്യം സ്നേഹിച്ച കമിതാവ് വഞ്ചിച്ചതിന്റെ ഞെട്ടലിലാണ് ജാർഖണ്ഡ് സ്വദേശിനിയായ പെൺകുട്ടി. ഫേസ്ബുക്കിലൂടെ കണ്ടെത്തിയ ആൾ തനിക്ക് യോജിച്ച പങ്കാളിയല്ലെന്ന് വളരെ വൈകിയാണ് പെൺകുട്ടി തിരിച്ചറിയുന്നത്. വ്യാജ പ്രേമം നടിച്ച് പെൺകുട്ടിയെ വശത്താക്കുകയായിരുന്നു കുറ്റാരോപിതനായ അഭിഷേക് താക്കൂർ. പ്രണയം നടിച്ച് പെൺകുട്ടിയെ ചതിക്കുകയായിരുന്നു പ്രതിയുടെ ഉദ്ദേശം. അഭിഷേകിനെ കാണുവാൻ എത്തിയ പെൺകുട്ടിയെ കയ്യേറ്റം ചെയ്യുകയും തുടർന്ന് അവരുടെ കൈവശമുണ്ടായിരുന്ന പണവും ആഭരണങ്ങളും ബലമായി പിടിച്ചു വാങ്ങുകയും ചെയ്യുകയായിരുന്നു. തുടർന്ന് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മൂന്ന് വർഷങ്ങൾക്ക് മുന്പാണ് ഫേസ്ബുക്കിലൂടെ പെൺകുട്ടി പ്രതിയെ പരിചയപ്പെടുന്നത്. ഫേസ്ബുക്കിലൂടെ തന്നെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ജാർഖണ്ഡ് സ്വദേശിനിയായ പെൺകുട്ടി ജോലിയുടെ ആവശ്യത്തിനായി മുംബൈയിലായിരുന്നു താമസിച്ചിരുന്നത്. ഇരുവരും മുംബൈയിൽ വച്ച് പലതവണ കണ്ടിരുന്നു. പെൺകുട്ടി സമ്പാദിച്ച പണം കൊണ്ട് ബൈക്ക് പോലും അയാൾക്ക് വാങ്ങി കൊടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടുകാരെ പരിചയപ്പെടുത്താം എന്ന് പറഞ്ഞ് പ്രതി പെൺകുട്ടിയെ പട്നയിലേക്ക് വിളിച്ചുവരുത്തുന്നത്. എന്നാൽ കാര്യത്തോടടുത്തപ്പോൾ പ്രകൃതിയുടെ സ്വഭാവം മാറുകയായിരുന്നു. വീട്ടുകാരെ പരിചയപ്പെടുത്തില്ലെന്ന് പറഞ്ഞ് വഴിയരികിൽ വെച്ച് തന്നെ പെൺകുട്ടിയെ കയ്യേറ്റം ചെയ്യുവാൻ ആരംഭിക്കുകയായിരുന്നു. ശേഷം പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്ന ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ചു കൊണ്ട് കടന്നു കളയുകയും ചെയ്തു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തു. പെൺകുട്ടിയുടെ കയ്യിൽ നിന്ന് തട്ടിയെടുത്ത ആഭരണങ്ങളും പണവും പോലീസ് വീണ്ടെടുക്കുകയും ചെയ്തു.