35 വർഷത്തെ മദ്യപാനമാണ് തന്നെ രോഗങ്ങളിൽനിന്നു രക്ഷിച്ചതെന്ന് സ്ത്രീയുടെ വെളിപ്പെടുത്തൽ: ‘കുത്തിവെയ്പ്പല്ല മദ്യമാണ് യഥാർത്ഥ മരുന്ന്’

തികച്ചും വിചിത്രമായ വെളിപ്പെടുത്തലുമായി ആണ് ഡൽഹി സ്വദേശിയായ സ്ത്രീ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. മദ്യഷാപ്പിന് മുന്നിൽ ക്യൂ നിൽക്കുകയായിരുന്ന സ്ത്രീയെ പത്രപ്രവർത്തകർ സമീപിക്കുകയായിരുന്നു. തുടർന്ന് സ്ത്രീ പറഞ്ഞ കാര്യങ്ങൾ കേട്ട് ചുറ്റും നിന്നവർ പോലും അതിശയിക്കുകയായിരുന്നു. കഴിഞ്ഞ 35 വർഷങ്ങളായി താൻ മദ്യപിക്കുന്നുണ്ടെന്നും ഇതുവരെ യാതൊരു മരുന്നിന്റെയും ആവശ്യം തനിക്ക് വന്നിട്ടില്ലെന്നും ആണ് സ്ത്രീ വ്യക്തമാക്കിയത്. ആശുപത്രിയിലേക്ക് പോകുവാനുള്ള ഇട വരുത്താതെ ഇരുന്നത് മദ്യം ആയിരുന്നു എന്നും അവർ തുറന്നുപറഞ്ഞു. വൈദ്യശാസ്ത്രത്തിന്റെ യാതൊരു മരുന്നിനും കുത്തിവെപ്പിനും രോഗങ്ങളെ തടയുവാനുള്ള കരുതുന്നില്ലെന്നും, അതുള്ളത് മദ്യത്തിനു മാത്രമാണ് എന്ന് അവർ ഉറച്ചു പറയുകയായിരുന്നു. മദ്യശാലയുടെ മുൻപിൽ വെച്ച് എടുത്ത സ്ത്രീയുടെ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. പലതരത്തിലുള്ള അഭിപ്രായങ്ങളാണ് ഇവരുടെ വിവാദത്തെക്കുറിച്ച് ഉയർന്നുവരുന്നത്. ഇവർ പറയുന്ന ശുദ്ധ മണ്ടത്തരത്തിനെ പ്രോത്സാഹിപ്പിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ ഈ പ്രായത്തിലും ചുറുചുറുക്കോടെ സംസാരിക്കാൻ ധൈര്യം കാണിച്ച ഇവരുടെ ആരാധകരും അക്കൂട്ടത്തിലുണ്ട്. കുത്തിവെയ്പ്പ് ലഭിച്ചില്ലെങ്കിലും മദ്യം ലഭിക്കുക അനിവാര്യമാണെന്നാണ് അവർ പറഞ്ഞത്. ആശുപത്രികൾ തുറന്നില്ലെങ്കിലും മദ്യഷാപ്പുകൾ മുടങ്ങാതെ തുറക്കണമെന്ന അഭിപ്രായം ആയിരുന്നു അവരുടേത്. മദ്യമില്ലാതെ തനിക്ക് ആരോഗ്യത്തോടെ ജീവിക്കുവാൻ സാധ്യമല്ല എന്നായിരുന്നു അവർ പറഞ്ഞത്. രണ്ടു കുപ്പി മദ്യം വാങ്ങാൻ ആയിരുന്നു നീണ്ട ക്യൂവിൽ ഇവർ നിന്നത്. കഴിഞ്ഞ 35 വർഷത്തിനിടയിൽ തനിക്ക് വന്ന എല്ലാ രോഗങ്ങളും മദ്യമാണ് സുഖപ്പെടുത്തിയത് എന്നും അവർ പറഞ്ഞു. ഡൽഹിയിൽ ലോക്ഡോൺ പ്രഖ്യാപിച്ചതോടെ അവശ്യസാധനങ്ങൾ വാങ്ങുവാനായി ആളുകൾ ഓടുകയായിരുന്നു. എന്നാൽ ആ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തിയത് മദ്യശാലകൾക്ക് മുന്നിലായിരുന്നു. ലോക്ക് ഡൗൺ കാലയളവിൽ മദ്യശാലകൾ തുറക്കില്ലെന്ന ബോധ്യം ഉണ്ടായിരുന്നതിനാൽ വലിയ ക്യൂ തന്നെയായിരുന്നു ഒരോ മദ്യശാലകളുടെയും മുൻപിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published.