അമ്മ മരിച്ചതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥനും സഹോദരങ്ങളും ചേർന്ന് ഡോക്ടർമാരെ കയ്യേറ്റം ചെയ്തു.

ചികിത്സയ്ക്കിടെ ആശുപത്രിയിൽവച്ച് മരണപ്പെട്ട സ്ത്രീയുടെ മക്കൾ ചേർന്ന് ആശുപത്രി അധികൃതരെയും ഡോക്ടർമാരെയും കയ്യേറ്റം ചെയ്യുകയായിരുന്നു. ഉത്തർപ്രദേശിലെ സ്വരൂപ് റാണി നെഹ്റു ആശുപത്രിയിലാണ് സംഭവം നടന്നത്. മരണപ്പെട്ട സ്ത്രീകളുടെ മക്കളിൽ ഒരാൾ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. ചികിത്സയിൽ ഉണ്ടായ അശ്രദ്ധ മൂലമാണ് അമ്മ മരിച്ചത് എന്നാണ് പോലീസുദ്യോഗസ്ഥൻ ഉൾപ്പെടെയുള്ള മക്കൾ ആരോപിക്കുന്നത്. 72 വയസ്സായിരുന്നു ഇവരുടെ അമ്മയുടെ പ്രായം. പോലീസ് ഇൻസ്പെക്ടർ ആയ സുൽഫിക്കർ അലി ആണ് സംഭവത്തിൽ കുറ്റാരോപിതനായിരിക്കുന്നത്. അലി യുടെ മാതാവ് നിഷ ആണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടതിനുശേഷം മരിച്ചത്. ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ പിഴവുമൂലം ആണ് വയോധികയായ നിഷ മരണപ്പെട്ടത് എന്നാണ് സഹോദരങ്ങൾ വ്യക്തമാക്കുന്നത്. ഡോക്ടർമാരുമായി ഉണ്ടായ തർക്കത്തെ തുടർന്ന് അലിക്കും ബന്ധുക്കൾക്കും പരിക്കേൽക്കുകയുണ്ടായി. നിലവിൽ ഡോക്ടർമാർക്കെതിരെ അലി പരാതി രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ഡോക്ടർമാരെ ഉപദ്രവിച്ചതിന് ആശുപത്രി അധികൃതർ പരാതിയുമായി രംഗത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് ഏഴു മണിക്കൂർ നീണ്ട പ്രതിഷേധമായിരുന്നു ആശുപത്രി അധികൃതരും ഡോക്ടർമാരും നടത്തിയത്. കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥർക്കും അയാളുടെ ബന്ധുക്കൾക്കുമെതിരെ എത്രയും പെട്ടെന്ന് നിയമനടപടികൾ എടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ആശുപത്രി അധികൃതർ പ്രതിഷേധം അറിയിച്ചത്. ഏഴു മണിക്കൂർ നീണ്ട പ്രതിഷേധത്തിനു ശേഷമാണ് സംഭവം ഒത്തുതീർപ്പായത്. ആശുപത്രിയിലെ മുതിർന്ന ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് സംഗതി കൂടുതൽ വഷളാകാതെ ഒത്തുതീർപ്പാക്കിയത്. കുറ്റാരോപിതർക്ക് എതിരെ തക്കതായ നടപടികൾ സ്വീകരിക്കും എന്ന് പോലീസ് ഉറപ്പു നൽകിയതിനു ശേഷമാണ് ആശുപത്രി അധികൃതർ പ്രതിഷേധത്തിൽ നിന്ന് പിന്മാറിയത്.

Leave a Reply

Your email address will not be published.