വീട്ടുടമസ്ഥന്റെ ലൈംഗിക ആവശ്യങ്ങൾക്ക് വഴങ്ങാതെ വന്നപ്പോൾ യുവതിയെ കൊലപ്പെടുത്തി: 7 മാസം പ്രായമുള്ള കുഞ്ഞിന്റെ മുൻപിൽ വെച്ചാണ് കൊല നടത്തിയത്.

കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിലാണ് സംഭവം നടന്നത്. സംഭവം നടക്കുമ്പോൾ വീട്ടിൽ യുവതിയും 7 മാസം പ്രായമുള്ള പെൺകുഞ്ഞും മാത്രമായിരുന്നു ഉണ്ടായിരുന്നത്. നാലു മാസങ്ങൾക്ക് മുൻപാണ് യുവതിയും അവരുടെ ഭർത്താവും 7 മാസം പ്രായമുള്ള ദത്തുപുത്രിയും ഡൽഹിയിലുള്ള പുതിയ വീട്ടിലേക്ക് താമസം മാറിയത്. വാടകക്കെട്ടിടത്തിലെ മൂന്നാം നിലയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. കൊലപാതകിയുടെ പിതാവിന്റെ പേരിലായിരുന്നു ഇവർ താമസിച്ചിരുന്ന കെട്ടിടവും പരിസരവും. ഉടമസ്ഥനെന്ന അവകാശത്തോടെയാണ് പ്രതി യുവതിയെ സമീപിച്ചത്. 7 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം യുവതി കിടന്നുറങ്ങുമ്പോൾ ആണ് പ്രതി ഇവരുടെ അനുവാദം കൂടാതെ വീട്ടിലേക്ക് പ്രവേശിച്ചത്. ഈ സമയം യുവതിയുടെ ഭർത്താവ് ജോലിക്ക് പോയിരിക്കുകയായിരുന്നു. അടുത്തുള്ള പെയിന്റിങ് യൂണിറ്റിലാണ് അദ്ദേഹം ജോലി ചെയ്തുകൊണ്ടിരുന്നത്. സംഭവം നടക്കുന്നതിന് തലേദിവസം പ്രതിയും കൂട്ടുകാരും ചേർന്ന് ടെറസിൽ മദ്യപിക്കുകയായിരുന്നു. രാവിലെ ഉറക്കമുണർന്ന് താഴേക്ക് ഇറങ്ങിയപ്പോഴാണ് ഇരയാക്കപ്പെട്ട യുവതി പ്രതിയുടെ ശ്രദ്ധയിൽപെട്ടത്. മുറിയുടെ വാതിൽ തുറന്നു കിടന്നതിനാൽ അയാൾ അനുവാദം പോലും ചോദിക്കാതെ അകത്തേക്ക് കയറുകയായിരുന്നു. ശേഷം യുവതിയെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പ്രതി തന്റെ ലൈംഗിക ആവശ്യങ്ങൾ അറിയിക്കുകയായിരുന്നു. യുവതി ഇതിനെ എതിർക്കുകയും പൊലീസിൽ വിവരം അറിയിക്കും എന്ന് പറയുകയും ചെയ്തു. അതിന്റെ ദേഷ്യത്തിലാണ് പ്രതി അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി എടുത്ത് യുവതിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. മൃതദേഹത്തിനരികിൽ ഇരുന്നു കുഞ്ഞു കരയുന്നതിന്റെ ശബ്ദം കേട്ടാണ് യുവതിയുടെ കൊലപാതക വിവരം പുറത്തറിഞ്ഞത്. കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് വീട്ടുടമസ്ഥന്റെ മകനെ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനെ തുടർന്ന് പ്രതി തന്നെ പോലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു.

Leave a Reply

Your email address will not be published.