
15 വയസ്സ് പ്രായമുള്ള മകനെ വിൽക്കാൻ ശ്രമിച്ചതിനാണ് പിതാവും കൂട്ടാളികളും അറസ്റ്റിൽ ആയിരിക്കുന്നത്. 15 വയസ്സുകാരന്റെ പിതാവായ സന്തോഷ് റാം ആണ് മുഖ്യപ്രതി. പ്രതിയുടെ കൂടെയുണ്ടായിരുന്ന മറ്റ് മൂന്നു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. 15 വയസ്സുകാരന്റെ അമ്മയാണ് സ്വന്തം ഭർത്താവിനെതിരെ പരാതി രേഖപ്പെടുത്തിയത്. പ്രതിയുടെ ഭാര്യയായ ഗുദിയ ദേവിയാണ് മകനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഭർത്താവിനെതിരെ പോലീസ് സ്റ്റേഷനിൽ പരാതി രേഖപ്പെടുത്തിയത്. പ്രദേശത്ത് തന്നെയുള്ള ലാൽ ബഹദൂർ സിങ് എന്ന വ്യക്തിയുമായി ഉണ്ടായ പണതർക്കത്തെത്തുടർന്നാണ് മകനെ വിൽക്കുവാൻ പിതാവ് തീരുമാനിച്ചത്. അടുത്തുള്ള ഗ്രാമത്തിലെ ജിതേന്ദ്ര കുമാർ യാദവ് എന്ന വ്യക്തിക്കാണ് പിതാവ് തന്റെ മകനെ കൈമാറിയത്. 1.45 ലക്ഷം രൂപയ്ക്കാണ് തന്റെ മകനെ സ്വന്തം പിതാവ് മറ്റൊരാൾക്ക് കൈമാറിയത്. ലാൽ ബഹദൂർ സിംഗിന്റെ കയ്യിൽ നിന്ന് പ്രതിയായ സന്തോഷ് റാം ഒരു ലക്ഷത്തിലധികം രൂപ കടം വാങ്ങിയിരുന്നു. ഈ തുക തിരിച്ചു നൽകാൻ സാധിക്കാതെ വന്നപ്പോഴാണ് മകനെ വിൽക്കാൻ തീരുമാനിച്ചത്. പണത്തിന് പേരും പറഞ്ഞ് ഇരുവരും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. പ്രശ്നം ഗുരുതരം ആയപ്പോഴാണ് എത്രയും പെട്ടെന്ന് മകനെ വിറ്റ് പണം ഏർപ്പാടാക്കാൻ ഇദ്ദേഹം ശ്രമിച്ചത്. ഉത്തർപ്രദേശ് എസ്. പിയുടെ നേതൃത്വത്തിലാണ് കേസിന്റെ തുടർ അന്വേഷണങ്ങൾ നടക്കുന്നത്. ആൺകുട്ടിയുടെ അമ്മ നൽകിയ പരാതി അനുസരിച്ച് പിതാവായ സന്തോഷ് റാം, യാദവ്, സിംഗ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരുടെ കൂട്ടാളിയായ നാലാമനും പിടിയിലാവുകയായിരുന്നു. പിടികൂടിയ പ്രതികളിൽനിന്ന് 1.23 ലക്ഷം രൂപ പോലീസ് കണ്ടെടുക്കുകയുണ്ടായി. മകനെ വിറ്റ ലഭിച്ച തുകയാണ് കുട്ടിയുടെ പിതാവിൽ നിന്ന് പോലീസ് കണ്ടെടുത്തത്.