വീടുകളിലും മാസ്ക് ധരിക്കേണ്ടത് അനിവാര്യമെന്ന് ഡോ. വി. കെ പോൾ : ഒപ്പം ആർത്തവസമയത്തും സ്ത്രീകൾക്ക് വാക്സിൻ എടുക്കാമെന്ന് നിർദ്ദേശം.

ദിനംപ്രതി രാജ്യത്ത് കോവിഡ് 19 വ്യാപനം വർദ്ധിച്ചുവരികയാണ്. എന്നാൽ ഈ സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാകുന്നത് നല്ല തിനേക്കാൾ മോശം വരുത്തുമെന്നാണ് ആരോഗ്യ വിഭാഗം അധികാരികൾ അറിയിക്കുന്നത്. കോവിഡ്-19 വാക്‌സിൻ എടുക്കുന്നതോടൊപ്പം വീടുകളിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണം എന്നാണ് ആരോഗ്യ വിഭാഗം അധികാരിയായ ഡോക്ടർ വി. കെ പോൾ അഭിപ്രായപ്പെടുന്നത്. കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച ഉപായം മാസ്ക് തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കോവിഡ് വാക്‌സിൻ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്ന കാര്യത്തിൽ സർക്കാർ കുറച്ചുകൂടി മികവ് പുലർത്തേണ്ടിയിരിക്കുന്നു എന്നും ആരോഗ്യ പ്രവർത്തകർ അഭിപ്രായപ്പെട്ടു. എത്രയും പെട്ടെന്ന് കൂടുതൽ ആളുകളിലേക്ക് വാക്‌സിൻ എത്തിക്കുകയാണ് വേണ്ടതെന്നും അവർ വ്യക്തമാക്കി.  ആർത്തവ സമയത്ത് സ്ത്രീകൾ വാക്സിൻ എടുക്കുന്നതനെക്കുറിച്ച് ചില ആരോഗ്യ മുന്നറിയിപ്പുകൾ പലരും അറിയിച്ചിരുന്നു. എന്നാൽ ആർത്തവ സമയത്തും സ്ത്രീകൾക്ക് വാക്സിൻ എടുക്കാമെന്ന് ആരോഗ്യവിഭാഗം വ്യക്തമാക്കുകയായിരുന്നു. ആർത്തവത്തിലൂടെ കടന്നുപോകുന്ന സ്ത്രീകൾ വാക്സിൻ എടുക്കുകയാണെങ്കിൽ യാതൊരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകില്ലെന്ന് ആരോഗ്യ വിഭാഗം ഉറപ്പുനൽകി. ജനങ്ങളിൽ പരിഭ്രാന്തി വർദ്ധിക്കുന്നത് അപകടകരമാണെന്നും ആരോഗ്യവിഭാഗം അറിയിച്ചു. പരിഭ്രാന്തിയുടെ പേരിൽ വൈദ്യസഹായം ആവശ്യം ഇല്ലാത്തവർ പോലും ആശുപത്രിയിൽ അഡ്മിറ്റ് ആവുകയാണ് എന്നും ഡോക്ടർമാർ വ്യക്തമാക്കി. നിലവിലുള്ള ഓക്സിജൻ ക്ഷാമം എത്രയും പെട്ടെന്ന് ക്രമീകരിക്കുവാൻ കഴിയുമെന്നാണ് ആരോഗ്യ വിഭാഗം ഉറപ്പുനൽകുന്നത്. എന്നാൽ ഓക്സിജൻ ആശുപത്രികളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ ഗതാഗത സൗകര്യങ്ങൾ ഇല്ലെന്നും അധികാരികൾ അറിയിച്ചു. എന്നാൽ പരിഭ്രാന്തി ഒഴിവാക്കി കോവിഡ് പ്രോട്ടോകോൾ അനുസരിക്കണം എന്നാണ് ആരോഗ്യ വിഭാഗം ജനങ്ങളെ അറിയിക്കുന്നത്. കോവിഡ് ബാധിതനായ ഒരാൾക്ക് 30 ദിവസത്തിനുള്ളിൽ 406 പേർക്ക് വരെ വൈറസ് ബാധ പകർന്നു നൽകാൻ സാധിക്കും എന്നാണ് നിലവിലുള്ള പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ മുൻകരുതലുകൾ എടുക്കണമെന്നും ആരോഗ്യവിഭാഗം അറിയിച്ചു.

Leave a Reply

Your email address will not be published.