കോവിഡ് പ്രോട്ടോകോൾ ലംഘിച്ച വരനെ വിവാഹവേദിയിൽ നിന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് വരനെ വിവാഹ വേദിയിൽ വെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ ജലന്ധറിലെ ലാണ് സംഭവം നടന്നത്. ക്ഷേത്രത്തിനുള്ളിൽ വച്ച് നടന്ന വിവാഹ ചടങ്ങിനിടെ ആണ് പോലീസ് എത്തി വരനെ പിടികൂടിയത്. കോവിഡ് നിയന്ത്രണങ്ങൾ പഞ്ചാബിൽ കർശനമായി അനുസരിക്കണമെന്ന നിർദ്ദേശത്തിനിടെയാണ് സംഭവം നടന്നത്. വാരാന്ത്യ കര്ഫ്യു നിർദ്ദേശങ്ങൾ ഉൾപ്പെടെ ലംഘിച്ചുകൊണ്ട് ആയിരുന്നു ഇവർ വിവാഹചടങ്ങുകൾ നടത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് കോവിഡ മാനദണ്ഡങ്ങൾ ലംഘിച്ച കുറ്റത്തിന് വരനെ ഉടനടി അറസ്റ്റ് ചെയ്യുകയായിരുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് വിവാഹചടങ്ങുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട സാഹചര്യം നിലനിൾക്കെ ആണ്, യാതൊരു നിർദ്ദേശങ്ങളും പാലിക്കാതെ വരന്റെ വീട്ടുകാർ വിവാഹ ചടങ്ങ് നടത്തിയത്. ബന്ധപ്പെട്ട അധികാരികളിൽ നിന്ന് മുൻകൂർ അനുമതി വാങ്ങാതെയാണ് ഇവർ വിവാഹ ചടങ്ങുകൾ നടത്തിയത്. കോവിഡ് വ്യാപനത്തിനിടയിൽ നൂറോളം പേരെ ഉൾക്കൊള്ളിച്ചാണ് ഇവർ വിവാഹ ചടങ്ങ് നടത്തിയത്. പോലീസ് എത്തിയതറിഞ്ഞ് ചടങ്ങിൽ പങ്കെടുത്ത പലരും ഓടി രക്ഷപ്പെടുകയായിരുന്നു. വിവാഹവേദിയിൽ ചടങ്ങുകൾ നടന്നുകൊണ്ടിരിക്കുകയാണ് വരനെയും വരന്റെ പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ചോദ്യംചെയ്യലിനിടെ നൂറിലധികം പേർ എങ്ങനെയാണ് വിവാഹത്തിനെത്തിയത് എന്ന് തനിക്ക് അറിയില്ലെന്നാണ് വരൻ പോലീസിനോട്  പറഞ്ഞത്. ഇരുപതിൽ കൂടുതൽ പേർ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് ആയിരുന്നു നിർദ്ദേശം. ഇതിനെ ലംഘിച്ച കുറ്റത്തിനാണ് വരനെയും വരന്റെ പിതാവിനെയും പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക അകലം പാലിക്കാതെ ആണ് ചടങ്ങ് നടത്തിയതെന്നും പോലീസ് വെളിപ്പെടുത്തി.

Leave a Reply

Your email address will not be published.