തലസ്ഥാനത്ത് ചാക്കുകണക്കിന് കഞ്ചാവ്: 160 കിലോ പിടികൂടി.

ആന്ധ്രാപ്രദേശിൽ നിന്നും തമിഴ്നാട്ടിൽ എത്തുന്ന കഞ്ചാവാണ് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ കഞ്ചാവ് ഏതൊക്കെയാണ് സംസ്ഥാനത്ത് നടക്കുന്നത്. തമിഴ്നാട്ടിൽ നിന്നുമുള്ള കഞ്ചാവ് മാഫിയയിൽ പെട്ടവരാണ് കേരളത്തിലേക്ക് കഞ്ചാവ് കയറ്റിയയക്കുന്നത്. കേരള ആന്റി നർക്കോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ആണ് പ്രതികളെ തൊണ്ടി മുതലോടുകൂടി തന്നെ പിടികൂടിയത്. 160 കിലോ കഞ്ചാവ് നിറച്ച ലോറി ആണ് തിരുവനന്തപുരത്ത് എത്തിയത്. പലചരക്കു സാധനങ്ങൾ കൊണ്ടു പോകുന്ന ലോറിയിലാണ് പ്രത്യേക സംവിധാനങ്ങൾ ഒരുക്കി കിലോക്കണക്കിന് കഞ്ചാവ് ഒളിപ്പിച്ചത്. തമിഴ്നാട് സ്വദേശികൾ ഉൾപ്പെടെ മൂന്നു പേരെയാണ് കേരള പോലീസ് സംഭവത്തിൽ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തും സമീപ ജില്ലകളിലും കഞ്ചാവ് വിൽപന നടത്തുന്ന സംഘമാണ് പിടിക്കപ്പെട്ടത് എന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്നും നർക്കോട്ടിക്സ് വിഭാഗം അറിയിച്ചു. കോയമ്പത്തൂർ സ്വദേശികളായ മുക്താർ, ബാബു, കായംകുളം സ്വദേശിയായ ശ്രീക്കുട്ടൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഡാൻസാഫ് ടീമിന്റെയും സ്പെഷ്യൽ ബ്രാഞ്ച് പോലീസിന്റെയും സഹകരണത്തോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. നാളുകളായി ഡാൻസാഫ് ടീം അന്വേഷിച്ചുകൊണ്ടിരുന്ന പ്രതികളെയാണ് കഴിഞ്ഞദിവസം പിടികൂടിയത്. കേരളത്തിലേക്ക് പച്ചക്കറി കൊണ്ടുവരുന്ന ചരക്ക് വാഹനങ്ങളിൽ ആണ് സംഘം കഞ്ചാവ് കടത്തിക്കൊണ്ടിരുന്നത്. കുമാരപുരം പൂന്തി റോഡിലുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് നിർമ്മാണ പണികൾക്കായി സൂക്ഷിച്ചിരുന്ന വലിയ പൈപ്പുകൾക്കുള്ളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 72 പാക്കറ്റുകളിൽ ആയി ചാക്കിൽ സൂക്ഷിച്ച 160 കിലോ തൂക്കം വരുന്ന കഞ്ചാവാണ് സംഘത്തിന്റെ കയ്യിൽ നിന്ന് പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published.