സ്വകാര്യ ആശുപത്രികളിൽ ഓക്സിജന് അമിത നിരക്ക് ഈടാക്കുന്നു: ഒരു ദിവസം ഓക്സിജൻ നൽകിയതിന് 45,600 രൂപയുടെ ബിൽ

കേരള-തമിഴ്നാട് ബോർഡറിലുള്ള ആശുപത്രിയാണ് ഓക്സിജന്റെ പേരിൽ കൊള്ളലാഭം ഈടാക്കുന്നത്. പാലക്കാട് -തമിഴ്നാട് അതിർത്തി പ്രദേശത്തിനടുത്തുള്ള പാറശ്ശാലയിൽ ഉള്ള സ്വകാര്യ ആശുപത്രിയാണ് കോവിഡ് രോഗികളിൽ നിന്ന് അമിത നിരക്ക്‌ ഈടാക്കുന്നത്. കഴിഞ്ഞദിവസം സ്വകാര്യ ആശുപത്രിയിലെത്തി കോവിഡ് ചികിത്സ നടത്തിയ രോഗിയുടെ ബില്ല് പുറത്തുവന്നതോടെയാണ് ആശുപത്രിയുടെ കൊള്ളലാഭ കണക്കുകൾ പുറംലോകമറിയുന്നത്. സ്വകാര്യ ആശുപത്രികളിൽ അമിത നിരക്ക് ഈടാക്കുന്നത് എന്നാണ് സർക്കാർ ഉൾപ്പെടെയുള്ള അധികാരകേന്ദ്രങ്ങൾ അറിയിക്കുന്നത്. എന്നാൽ ഇവയൊന്നും പരിഗണിക്കാതെയാണ് ചില സ്വകാര്യ സ്ഥാപനങ്ങൾ ഇപ്പോഴും കൂടുതൽ നിരക്കുകൾ ഈടാക്കുന്നത്. ഒരു ദിവസം ഓക്സിജൻ നൽകിയതിന് 45,600 രൂപ ഈടാക്കി കൊണ്ട് സ്വകാര്യ ആശുപത്രിയിൽ നിന്ന് നൽകിയ ബില്ലിന്റെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ വൈറലായത്. ഇതിനെ കുറിച്ചുള്ള വിശദമായ അന്വേഷണം നടത്താമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നു. കോവിഡ് ചികിത്സയുടെ പേരിൽ അതിർത്തി പ്രദേശത്തെ ഒരുവിഭാഗം സ്വകാര്യ ആശുപത്രികളിൽ വൻ നിരക്കാണ് ഈടാക്കുന്നതെന്ന് പ്രദേശവാസികളും പരാതിപ്പെട്ടിരുന്നു. കഴിഞ്ഞ ഇരുപത്തി ഏഴാം തീയതി ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ രോഗിയുടെ ബിൽ ആണ് സാമൂഹിക മാധ്യമത്തിൽ വൈറലായത്. ഒരു ദിവസം ഓക്സിജൻ നൽകിയതിന്റെ തുകയാണ് ബില്ലിൽ നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച രോഗിയുടെ ബന്ധുക്കൾ ജില്ലാ മെഡിക്കൽ ഓഫീസർ ക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. എന്നാൽ പരാതിക്കെതിരെ നടപടികൾ ഒന്നും തന്നെ അധികാരികൾ സ്വീകരിച്ചിരുന്നില്ല. ഇത്തരം സ്വകാര്യ ആശുപത്രികളിൽ ഒരു പി. പി. ഇ കിറ്റ് ഉപയോഗിച്ച് തന്നെയാണ് പല രോഗികളെയും ചികിത്സിക്കുന്നത്. എന്നാൽ ഒരോ രോഗിയുടെ കയ്യിൽ നിന്നും പ്രത്യേകം പ്രത്യേകമായി പി. പി. ഇ കിറ്റിന്റെ തുക ഈടാക്കുന്നുണ്ട്. സർക്കാരിന്റെ പ്രത്യേക ഇടപെടൽ ഉണ്ടെങ്കിൽ മാത്രമേ നിരക്കുകളിൽ വ്യതിയാനം വരികയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published.