71-ാം വയസ്സിൽ പ്രസവം : 45 ദിവസങ്ങൾക്കുശേഷം കുഞ്ഞ് മരിച്ചു

കൃത്രിമ ഗർഭധാരണത്തിലൂടെയാണ് എഴുപത്തിയൊന്നാം വയസ്സിൽ രാമപുരം എഴുകുളങ്ങര വീട്ടിൽ സുധർമ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. സുധർമക്കും ഭർത്താവ് റിട്ട. പോലീസ് ടെലികമ്മ്യൂണിക്കേഷൻ ഓഫീസർ സുരേന്ദ്രനും കഴിഞ്ഞ മാർച്ച് മാസം പതിനെട്ടാം തീയതിയാണ് കുഞ്ഞു പിറന്നത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. സുരേന്ദ്രൻ- സുധർമ ദമ്പതികളുടെ 35 വയസ്സ് പ്രായമുള്ള ഒന്നര വർഷം മുൻപാണ് മരിച്ചത്. ദമ്പതികളുടെ ഏകമകനായ സുജിത് സൗദിയിൽ വച്ചാണ് അകാലത്തിൽ അന്തരിച്ചത്. ഏകമകൻ നഷ്ടപ്പെട്ടതിനെ വേദന മറക്കാനാണ് എഴുപത്തിയൊന്നാം വയസ്സിൽ സുധർമ കൃത്രിമ ഗർഭധാരണത്തിലൂടെ കുഞ്ഞിന് ജന്മം നൽകാൻ തീരുമാനിച്ചത്. സുധർമയുടെ പ്രായം പരിഗണിച്ച് ഡോക്ടർമാർ ഇതിൽ നിന്ന് പിന്മാറാൻ ദമ്പതികളെ നിർബന്ധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇരുവരും ദൃഢനിശ്ചയത്തോടെ സ്വന്തം തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. 71ആം വയസ്സൻ ജന്മം നൽകിയ കുഞ്ഞിന് ശ്രീലക്ഷ്മി എന്നാണ് പേരിട്ടത്. നിരവധി തടസ്സങ്ങൾ നേരിട്ടതിനുശേഷമാണ് കുഞ്ഞ് ജനിച്ചത്. ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ജനനസമയത്ത് 1,100 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. അതുകൊണ്ടുതന്നെ 40 ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിൽ കിടത്തിയതിനുശേഷമാണ് കുഞ്ഞിനെ വീട്ടിലേക്ക് പറഞ്ഞയച്ചത്. ഏപ്രിൽ 28 ആം തീയതി ആയിരുന്നു രാമപുരത്തെ വീട്ടിലേക്ക് കുഞ്ഞിനെ കൊണ്ടുവന്നത്. വീട്ടിലെത്തി അതീവ ജാഗ്രതയോടെ പരിചരിച്ചതിനുശേഷം 1400 ഗ്രാമിലേക്ക് കുഞ്ഞിന്റെ തൂക്കം വർധിച്ചു വരികയും ചെയ്തിരുന്നു. എന്നാൽ അപ്രതീക്ഷിതമായി കുഞ്ഞു മരണപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് കുഞ്ഞിന്റെ തൊണ്ടയിൽ പാൽ കുടുങ്ങിയതാണ് മരണകാരണമായത്. ഉടൻതന്നെ കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.