ഭാര്യക്ക് വയസ്സ് 95, ഭർത്താവിന് 105: ഒമ്പത് ദിവസത്തെ ഐ. സി. യു പോരാട്ടത്തിനുശേഷം ദമ്പതികൾ കോവിഡ് വിമുക്തരായി.

90 കടന്ന മാതാപിതാക്കളെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുന്പ് മകനായ സുരേഷ് ചവന് ഒത്തിരി മുന്നറിയിപ്പുകൾ നേരിടേണ്ടിവന്നിരുന്നു. കോവിഡ് ബാധിച്ച മാതാപിതാക്കളെ ആശുപത്രിയിൽ എത്തിക്കുന്നതിൽ നിന്ന് പലരും അദ്ദേഹത്തെ തടയുകയും ചെയ്തിരുന്നു. ഈ പ്രായത്തിൽ ആശുപത്രിയിൽ എത്തിയാൽ പിന്നീടൊരു തിരിച്ചുവരവ് ഉണ്ടാകില്ല എന്നാണ് പലരും അയാളോട് പറഞ്ഞത്. എങ്കിലും മാതാപിതാക്കളോടുള്ള സ്നേഹത്തെപ്രതി സുരേഷ് അവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 105 വയസ്സ് പ്രായമുള്ള സുരേഷിന്റെ പിതാവ് ദേനു ചവാനും, 95 വയസ്സ് പ്രായമുള്ള അമ്മ മോട്ടഭായും ആണ് കോവിഡ് ചികിത്സയ്ക്കുവേണ്ടി ആശുപത്രിയിൽ പ്രവേശിച്ചത്. മുംബൈ നിവാസികളായ ഇവർ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ആണ് ചികിത്സയ്ക്കായി എത്തിയത്. അതീവ ഗുരുതര നിലയിൽ ആയിരുന്ന ദമ്പതികൾ ഒമ്പത് ദിവസമാണ് ഐ സി യു വിൽ ചിലവഴിച്ചത്. വി. ഡി. ഐ. എം ആശുപത്രിയിലായിരുന്ന ഇവർ ചികിത്സ നടത്തിയത്. വളരെ അത്ഭുതകരമായി ആണ് ഐസിയുവിൽ നിന്ന് ഇവർ രോഗം ഭേദപ്പെട്ട് എത്തിയത്. കൃത്യസമയത്ത് രോഗം തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്തതാണ് ഇവർ രക്ഷപ്പെടുവാൻ കാരണമായതെന്ന് ദമ്പതികളെ ചികിത്സിച്ച ഡോക്ടർമാർ വ്യക്തമാക്കി. കൃത്യമായ പരിരക്ഷ ലഭിക്കുകയാണെങ്കിൽ ഏതു പ്രായത്തിലും കോവിഡ് വൈറസിനെ തോൽപ്പിക്കാം എന്നാണ് ഡോക്ടർമാർ വിധിയെഴുതിയത്. കഴിഞ്ഞ മാർച്ച് 24നാണ് സുരേഷിന്റെ കുടുംബത്തിലെ അഞ്ച് പേർക്കും കോവിഡ് പോസിറ്റീവ് സ്വീകരിച്ചത്. കൂട്ടുകുടുംബത്തിൽ താമസിക്കുന്നതിനാൽ സുരേഷിന്റെ മാതാപിതാക്കൾക്കും അദ്ദേഹത്തിന്റെ മൂന്നു മക്കൾക്കും വൈറസ് ബാധ ഏൽക്കുകയായിരുന്നു. വൃദ്ധമാതാപിതാക്കൾ രണ്ടുപേർക്കും ഉയർന്ന താപനിലയും വയറു വേദനയും ആയിരുന്നു ലക്ഷണങ്ങൾ. ആദ്യ ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ മകനായ സുരേഷ് ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രോഗം ഭേദപ്പെട്ട സുരേഷിന്റെ പിതാവ് ഏപ്രിൽ അഞ്ചാം തീയതി ആണ് ഡിസ്ചാർജ് ആയത്. ഭർത്താവിന് പിന്നാലെ രണ്ടു ദിവസങ്ങൾക്കു ശേഷം ഭാര്യ മോട്ടഭായ്യും ഡിസ്ചാർജ് ആവുകയായിരുന്നു. വൃദ്ധമാതാപിതാക്കളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച മകനെ സാമൂഹിക മാധ്യമങ്ങൾ വാനോളം പുകഴ്ത്തുകയാണ്.

Leave a Reply

Your email address will not be published.