കോവിഡ് -19ന്റെ മരുന്നുകൾ വൻ വിലക്ക് കരിഞ്ചന്തയിൽ: സംഭവത്തിൽ നഴ്സ് അടക്കമുള്ളവർ പിടിയിലായി.

കോവിഡ്-19ന്റെ ഏറ്റവും രൂക്ഷമായ വ്യാപനം നേരിടുന്ന ന്യൂ ഡൽഹിയിൽ ആണ് സംഭവം നടന്നത്. കോവിഡ്-19 ന്റെ ചികിത്സയ്ക്കാവശ്യമായ ഏറ്റവും പ്രധാനപ്പെട്ട മരുന്നാണ് റെംഡെസവിർ. ഈ മരുന്നാണ് വൻ വിലയിൽ ഡൽഹി കരിഞ്ചന്തകളിൽ വിറ്റ് കൊണ്ടിരിക്കുന്നത്. കോവിഡ് രോഗികൾക്ക് ആരോഗ്യവിഭാഗം ഏറ്റവും കൂടുതലായി നൽകുന്ന ഇഞ്ചക്ഷൻ റെംഡെസവിറിന്റെതാണ്. അതുകൊണ്ടുതന്നെ മരുന്നിന്റെ കടുത്ത ആവശ്യമാണ് തലസ്ഥാനത്ത് ഉള്ളത്. ഈ സാഹചര്യം മുതലെടുത്താണ് വൻ മാഫിയകൾ റെംഡെസവിർ മരുന്നുകൾ ഉയർന്ന വിലയ്ക്ക് നൽകുന്നത്. ഉയർന്ന ലാഭം ലഭിക്കുന്നതിനായി 1.16 ലക്ഷം രൂപ വരെ ആയിരുന്നു റെംഡെസവിർ ഇഞ്ചക്ഷനുകളുടെ കരിഞ്ചന്തയിലെ വില. കോവിഡ് സാഹചര്യം കണക്കിലെടുത്തു കൊണ്ട് ഒരു ലക്ഷത്തിലധികം രൂപ നൽകി പോലും ഇഞ്ചക്ഷനുകൾ വാങ്ങുവാൻ ആളുകൾ തയ്യാറായിരുന്നു. ജീവൻ രക്ഷിക്കുവാനുള്ള പോരാട്ടത്തിനിടയിൽ കരിഞ്ചന്തയിൽ നിന്ന് വിൽപ്പനക്കാർ പറയുന്ന വിലക്ക് റെംഡെസവിർ ആവശ്യക്കാർ വാങ്ങിയിരുന്നു. ആശുപത്രികളിൽ എല്ലാം അവശ്യസാധനങ്ങൾ കുറഞ്ഞുവന്നു സമയത്താണ് കരിഞ്ചന്തകൾ വ്യാപകമായി പ്രവർത്തിക്കുവാൻ ആരംഭിച്ചത്. കഴിഞ്ഞദിവസം നടത്തിയ അന്വേഷണത്തിൽ നാല് പേരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെട്ടവരിലൊരാൾ നഴ്സായിരുന്നു. 82 റെംഡെസവിർ ഡോസുകൾ ആണ് പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്തത്. ഇതിനു പിന്നിലുള്ള പ്രധാന ശക്തികളെ കണ്ടെത്തുവാനുള്ള അന്വേഷണത്തിലാണ് പോലീസ്. പഞ്ചാബിലും ഹരിയാനയിലും വ്യാപകമായ അന്വേഷണത്തിനുള്ള ഉത്തരവ് പ്രഖ്യാപിച്ചിട്ടുണ്ട്. റെംഡെസവിറിന്റെ ഒരു ഇഞ്ചക്ഷന് 25,000 രൂപ മുതൽ 40,000 രൂപ വരെയായിരുന്നു ഇവർ വാങ്ങിയിരുന്നത്. ആരോഗ്യ വിഭാഗത്തിൽ ഉള്ളവരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഉത്തർപ്രദേശിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട 4 പ്രതികളിൽ രണ്ടുപേർ ഡോക്ടർമാർ ആയിരുന്നു.

Leave a Reply

Your email address will not be published.