11 രൂപയുടെ സമൂസക്ക് 13 രൂപ വാങ്ങി: ചോദ്യം ചെയ്ത യുവാവിനെ റെയിൽവേ കാന്റീൻ തൊഴിലാളി ബ്ലേഡ് കൊണ്ട് ആക്രമിച്ചു.

സമൂസയുടെ വിലയെ ചൊല്ലിയുള്ള തർക്കത്തിൽ 28 വയസ്സ് പ്രായമുള്ള യുവാവിനെയാണ് റെയിൽവേ കാന്റീൻ തൊഴിലാളി അതിക്രൂരമായി ആക്രമിച്ചത്. കാഴ്ചവൈകല്യമുള്ള യുവാവിനെയാണ് റെയിൽവേ തൊഴിലാളി ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചത്. മുംബൈയിലെ സ്റ്റേഷനിൽ എത്തിയ യുവാവ റെയിൽവേ കാന്റീൻ നിന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. യുവാവ് കഴിച്ച് സമൂസ പാവിന്റെ വില അറിഞ്ഞപ്പോഴാണ് വഴക്ക് ഉണ്ടായത്. 11 രൂപ മാത്രം വിലയുള്ള സമൂസ പാവിന് 13 രൂപയാണ് റെയിൽവേ കാന്റീൻ തൊഴിലാളി ഈടാക്കാൻ ശ്രമിച്ചത്. കൂടുതൽ വില ഈടാക്കുന്നതിനെ ചോദ്യം ചെയ്ത കാഴ്ചവൈകല്യമുള്ള ദിലീപിനെ കാന്റീൻ തൊഴിലാളി ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിക്കുകയായിരുന്നു. യുവാവിന്റെ കൈകളിൽ ആണ് പരിക്കേറ്റത്. കഴിഞ്ഞ ഞായറാഴ്ച മുംബൈ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം നമ്പർ രണ്ടിലാണ് സംഭവം നടന്നത്. സംഭവം നടക്കുമ്പോൾ ദിലീപിന്റെ കൂടെ സുഹൃത്തും ഉണ്ടായിരുന്നു. രണ്ട് രൂപ അധികം ഈടാക്കുന്നത് എന്തിനാണെന്നാണ് ദിലീപ് കാന്റീൻ തൊഴിലാളിയോട് ചോദിച്ചത്. ശേഷം ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും കാന്റീൻ തൊഴിലാളി ബ്ലേഡ് എടുത്ത് ദിലീപിനെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിയും ദിലീപിന്റെ മുഖത്ത് അടിച്ചതായി പോലീസ് വ്യക്തമാക്കി. ഐ പി സി സെക്ഷൻ 324 പ്രകാരം കാന്റീൻ തൊഴിലാളിക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പരാതിക്കാരനായ ദിലീപ് മുംബൈ സ്വദേശിയാണ്. ബിരുദ പഠനം പൂർത്തിയാക്കിയിട്ടും ജോലി ലഭിക്കാതെ വന്നപ്പോഴാണ് ദിലീപ് ലോക്കൽ ട്രെയിനുകളിൽ ഭിക്ഷ യാചിക്കാൻ ആരംഭിച്ചത്. കാഴ്ച വൈകല്യം ഉള്ളതിനാൽ മറ്റു തൊഴിലുകൾ ഒന്നും ലഭിക്കുന്നില്ല എന്നാണ് ദിലീപ് അറിയിച്ചത്. ഭാര്യയുടെയും മകളുടെയും കൂടെയാണ് 28കാരനായ ദിലീപ് ഇപ്പോൾ താമസിക്കുന്നത്. പരാതിക്കാരനെ ആശുപത്രിയിലെത്തിക്കുകയും ആവശ്യമായ ചികിത്സ നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published.