പ്രവാസികൾക്ക് വൻ തിരിച്ചടി : നേപ്പാൾ വഴിയുള്ള ഗൾഫ് യാത്ര പ്രതിസന്ധിയിൽ..

ബുധനാഴ്ച അർധരാത്രി മുതൽ ഇന്ത്യക്കാർക്കുള്ള പ്രവേശനം അനുവദിക്കില്ലെന്നാണ് നേപ്പാൾ ഭരണകൂടം അറിയിച്ചത്. നേപ്പാൾ വഴിയുള്ള ഗൾഫ് യാത്ര അവതാളത്തിലായതിന്റെ പ്രതിസന്ധിയിലാണ് പ്രവാസികൾ.  കോവിഡ് വ്യാപനത്തെ ഭയന്നു കൊണ്ടാണ് നേപ്പാൾ ഭരണകൂടം ഇപ്രകാരം ഒരു തീരുമാനം എടുത്തത്. രാജ്യത്തെ കോവിഡ് വ്യാപന നിരക്ക് ഉയർന്നു വന്നു കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്തു കൊണ്ടാണ് നേപ്പാൾ ഭരണകൂടം ഇന്ത്യക്കാരുടെ പ്രവേശനം തടഞ്ഞത്. വിലക്ക് ഏർപ്പെടുത്തിയതോടെ മലയാളികളടക്കമുള്ള അനേകം ഇന്ത്യക്കാർ പ്രതിസന്ധിയിലായിരിക്കുകയാണ്. തിരിച്ചു ജോലിക്ക് പ്രവേശിക്കാൻ കഴിയാതെ ആയിരക്കണക്കിന് തൊഴിലാളികളാണ് രാജ്യത്ത് അകപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കാർ കൂട്ടത്തോടെ എത്തുന്നത് കടുത്ത ഭീഷണി ആണെന്നാണ് നേപ്പാൾ ഭരണകൂടം അറിയിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം നിലവിൽ 14000 ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളിൽ പോകാനായി നേപ്പാളിൽ നിൽക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ ഗൾഫ് നാടുകൾ വിലക്കിയതോടെയാണ് പ്രവാസികളായ ഇന്ത്യക്കാർ നേപ്പാൾ വഴി ജോലിസ്ഥലത്തേക്ക് കടക്കുവാൻ ശ്രമിച്ചത്. എന്നാൽ ഇപ്പോൾ ആ വഴിയും അവതാളത്തിൽ ആയിരിക്കുകയാണ്. ഇതോടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് പട്ടിണിയിലാവുന്നത്. യുഎഇയുടെ ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതോടെ ആണ് മലയാളികൾ അടങ്ങുന്ന പ്രവാസികൾ നേപ്പാൾ വഴി മടങ്ങിയെത്താൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ തിരിച്ചു പോകാനും മടങ്ങിയെത്താനും കഴിയാതെ ആയിരക്കണക്കിന് പേരാണ് വിവിധ നാടുകളിൽ ആയി കുടുങ്ങിക്കിടക്കുന്നത്. നേപ്പാൾ വഴി വിദേശരാജ്യങ്ങളിലേക്ക് പോകുന്നത് താരതമ്യേന ചിലവ് കുറഞ്ഞ മാർഗ്ഗം ആയതുകൊണ്ടാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ ആ വഴി തിരഞ്ഞെടുക്കുന്നത്. ബുധനാഴ്ച മുതൽ ഉള്ള പ്രവേശന ലംഘനം പ്രവാസികളെ സാമ്പത്തികമായും ചൂഷണം ചെയ്യുന്ന തരത്തിലുള്ളതാണ്. ഇത്തരം നടപടികൾ എയർ ബബിൾ കരാറിന് വിരുദ്ധമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.