മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയും പരിഹസിച്ചുകൊണ്ട് പോസ്റ്റ്‌: ട്രോൾ സഹിക്കവയ്യാതെ മാപ്പപേക്ഷിച്ചുകൊണ്ട് ബോബി ചെമ്മണ്ണൂർ

കഴിഞ്ഞദിവസം മെയ്‌ ദിനത്തെക്കുറിച്ചുള്ള അനേകം ആശംസകൾ സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. വ്യത്യസ്തങ്ങളായ ആശംസകൾ എല്ലാം സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തിരുന്നു. എന്നാൽ വൈറലായതിനു പിന്നാലെ അപ്രതീക്ഷിതമായ് തിരിച്ചടി കിട്ടിയ പോസ്റ്റ് പങ്കുവെച്ചത് കേരളത്തിലെ പ്രശസ്ത വ്യവസായിയായ ബോബി ചെമ്മണ്ണൂർ ആയിരുന്നു. സാമൂഹിക മാധ്യമത്തിലൂടെ മെയ്‌ ദിനത്തെക്കുറിച്ച് അദ്ദേഹം പങ്കുവെച്ച വാക്കുകളാണ് വിവാദമായത്. മോഹൻലാലിനെയും നിർമാതാവ് ആന്റണി പെരുമ്പാവൂർനെയും ആണ് അദ്ദേഹം മെയ്‌ ദിന പോസ്റ്റിലൂടെ പരിഹസിച്ചത്. പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ തന്നെ മോഹൻലാലിന്റെ ഫാൻസ് അസോസിയേഷനിൽ എത്തിച്ചേരുകയായിരുന്നു. പിന്നീടെല്ലാം അവരുടെ കയ്യിൽ ആയിരുന്നു. അവസാനം ഫാൻസുകാരുടെ ശല്യം സഹിക്കാൻ വയ്യാതെ മാപ്പ് ചോദിക്കുവാനും ബോബി ചെമ്മണ്ണൂർ തയ്യാറായി. മോഹൻലാലും ആന്റണി പെരുമ്പാവൂരും ഒരുമിച്ചു നിൽക്കുന്ന ചിത്രം പങ്കു വെച്ചതിനു ശേഷം അതിനു നൽകിയ തലക്കെട്ടാണ് വിവാദത്തിന് കാരണമായത്. ‘മുതലാളിയെ പണിയെടുപ്പിച്ച് കോടീശ്വരനായ ഏക തൊഴിലാളി’ എന്ന തലക്കെട്ടാണ് ബോബി ചെമ്മണ്ണൂർ ചിത്രത്തിന് നല്കിയത്. പോസ്റ്റിനെ അനുകൂലിച്ചു കൊണ്ടും പ്രതികൂലിച്ചു കൊണ്ടും ഉള്ള കമന്റുകൾ ഉടൻതന്നെ എത്തുകയായിരുന്നു. ബോബി ചെമ്മണ്ണൂരിനെതിരെ ആരാധകർ രംഗത്തെത്തിയപ്പോഴാണ് പ്രശ്നം വഷളായത്. പിന്നീട് ആരാധകർ ബോബി ചെമ്മണ്ണൂരിനെ ട്രോളുകൾ കൊണ്ട് പൊതിയുകയായിരുന്നു. അതിനുശേഷം അദ്ദേഹം ഫേസ്ബുക്കിലൂടെ  പങ്കുവെച്ച മാപ്പപേക്ഷ ഇപ്രകാരമായിരുന്നു: “തൊഴിലാളി ദിന ആശംസ പോസ്റ്റ് ഫോർവേഡ് ആയി വന്നത് എന്റെ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യപ്പെട്ടു. ഒരു തമാശ രൂപേണയാണ് ഞാൻ അതിനെ കണ്ടത്.  ഞാനെപ്പോഴും ട്രോളുകളിൽ നിറഞ്ഞുനിൽക്കുകയും നിങ്ങളെ ചിരിപ്പിക്കുകയും ആണല്ലോ പതിവ്. ഇവിടെയും ഞാൻ അത് തന്നെയാണ് ഉദ്ദേശിച്ചത്. ആ പോസ്റ്റ് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ട് എങ്കിൽ മാപ്പ് തരണേ എന്ന് ഞാൻ അപേക്ഷിക്കുന്നു. ലാലേട്ടൻ ഒരു വലിയ നടനാണ്. ആന്റണി പെരുമ്പാവൂർ സ്വന്തം കഴിവുകൊണ്ടും അധ്വാനം കൊണ്ടും വളർന്ന വലിയൊരു നിർമ്മാതാവുമാണ്. ഞാൻ അവരെ ബഹുമാനിക്കുന്നു”

Leave a Reply

Your email address will not be published.