തോറ്റ സ്ഥാനാർത്ഥികൾക്ക് ഹാർട്ട് അറ്റാക്ക് വരാതിരിക്കാനുള്ള ഇന്നസെന്റിന്റെ ഒറ്റമൂലി വൈറലായി

തിരഞ്ഞെടുപ്പിലെ വിജയവും പരാജയവും ഒക്കെ നേരിട്ടറിഞ്ഞ ആളാണ് ലോകസഭ അംഗവും നടനുമായ ഇന്നസെന്റ്. അനേകം സ്ഥാനാർത്ഥികൾ വിജയത്തിന്റെ സന്തോഷം പങ്കു വെക്കുമ്പോൾ, തോറ്റ സ്ഥാനാർത്ഥികൾക്ക് വേണ്ടിയുള്ള ഒറ്റമൂലിയാണ് ഇന്നസെന്റ് നൽകുന്നത്. സിനിമയിലും രാഷ്ട്രീയ പൊതുപരിപാടികളിലെ പ്രസംഗങ്ങളിലും ജനങ്ങളെ ഒരുപോലെ ചിരിപ്പിക്കുന്ന പ്രകൃതമാണ് ശ്രീ ഇന്നസെന്റിന്റെത്. ഇലക്ഷൻ പരാജയങ്ങളും ഒരു തമാശയായി തന്നെ എടുക്കണം എന്ന മനോഭാവമാണ് ഇന്നസെന്റ് നൽകുന്നത്. അപ്രതീക്ഷിതമായി തോൽവിയെ നേരിടേണ്ടി വരുമ്പോൾ ഹാർട്ടറ്റാക്ക് വരാതിരിക്കുവാനുള്ള നിർദ്ദേശങ്ങളാണ് ഇന്നസെന്റ് നൽകിയത്. സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥികളോട് അദ്ദേഹം തന്റെ നിർദ്ദേശങ്ങൾ പങ്കുവയ്ക്കുന്നത്. ഒരിക്കലും ജയിക്കും എന്ന് വിചാരിച്ചു കുടുംബക്കാരെ വീട്ടിലേക്ക് വിളിക്കരുത് എന്നാണ് താരത്തിന്റെ ആദ്യത്തെ ഉപദേശം. കഴിഞ്ഞ വട്ടം ഇലക്ഷന് തോറ്റപ്പോൾ അദ്ദേഹത്തിന് പറ്റിയ തെറ്റ് ആരും ആവർത്തിക്കാതിരിക്കാൻ ആണ് ഇത് പറഞ്ഞത്. അന്നുണ്ടാക്കിയ ഭക്ഷണം അടുത്ത ഇലക്ഷൻ വരെ ഉണ്ടാകുമെന്നാണ് ഇന്നസെന്റ്ന്റെ ഭാര്യ അദ്ദേഹത്തോട് തമാശ രൂപേണെ പറഞ്ഞത്. തോൽവി ഉറപ്പിച്ചാൽ തൊട്ടടുത്ത മണ്ഡലത്തിലെ പാർട്ടി സ്ഥാനാർത്ഥിയെ ആണ് ആദ്യം നോക്കേണ്ടത് എന്നാണ് അദ്ദേഹം രണ്ടാമത്തെ ഉപദേശത്തിൽ പറയുന്നത്. അയാളും  നിങ്ങളെപ്പോലെ തോൽവിയുടെ വക്കിലാണ് എന്നറിയുമ്പോൾ ഒരു ചെറിയ മനസുഖം കിട്ടും. അതാണ് ഹാർട്ടറ്റാക്ക് വന്ന് മരിക്കുന്നതിനേക്കാൾ നല്ലത് എന്നാണ് ഇന്നസെന്റ് പറയുന്നത്. തോറ്റ ദുഃഖം മറക്കാൻ അടുത്തുള്ള സ്ഥാനാർത്ഥികളുടെ പരാജയം പോലും ആഗ്രഹിച്ചിരുന്നു എന്നും ഇന്നസെന്റ് തുറന്നുപറഞ്ഞു. “ഇന്ത്യൻ പാർലമെന്റ് ലേക്കുള്ള തിരഞ്ഞെടുപ്പിൽ ഒരു തവണ ജയിക്കുകയും ഒരു തവണ തോൽക്കുകയും ചെയ്ത ആളാണ് ഞാൻ. ജയത്തിനേക്കാൾ ഏറെ തോൽവിയെ കുറിച്ചുള്ള ഓർമ്മകളാണ് കൂടുതൽ. കാരണം എന്റെ ജീവിതത്തിൽ സ്കൂൾ കാലഘട്ടം മുതൽ തോൽവിയായിരുന്നു അധികം സംഭവിച്ചത്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.