മാമ്പഴങ്ങൾക്ക് വേണ്ടി മാത്രമായൊരു മ്യൂസിയം രാജ്യത്ത് ഉടൻതന്നെ

പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാമ്പഴത്തിന് ഉടൻതന്നെ സ്വന്തമായി ഒരു മ്യൂസിയവും ഉണ്ടാകുമെന്നാണ് നിലവിൽ ലഭിച്ചിരിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ലക്നോവിൽ ഉള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സബ് ട്രോപ്പിക്കൽ ഹോർട്ടികൾച്ചർ (സി. ഐ. എസ്. എഛ് ) ഓഫീസിനോട് ചേർന്ന് ആയിരിക്കും മാമ്പഴത്തിന്റെ പ്രദർശനാലയം ആരംഭിക്കുന്നത്. എണ്ണൂറിലധികം ഇനത്തിൽപ്പെട്ട മാമ്പഴങ്ങൾ മ്യൂസിയത്തിൽ ഉണ്ടാവും എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മാമ്പഴങ്ങളോ അല്ലെങ്കിൽ മാമ്പഴങ്ങളുടെ ചിത്രങ്ങളോ ആയിരിക്കും കൗതുകകരമായ വിവരണങ്ങളോട് ചേർത്ത് മ്യൂസിയത്തിൽ പ്രദർശനത്തിന് വെക്കുക. ഇന്ത്യയിൽ ഉണ്ടാകുന്ന മാമ്പഴങ്ങൾ മാത്രമല്ല അന്താരാഷ്ട്ര മാർക്കറ്റിൽ ലഭ്യമാകുന്ന മാമ്പഴങ്ങൾ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. മ്യൂസിയം ഡയറക്ടർ ആയ ശൈലേന്ദ്ര രാജനാണ് വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചത്. മാമ്പഴത്തിന്റെ സീസൺ അവസാനിക്കുന്നതിനുമുമ്പ് തന്നെ മ്യൂസിയം പ്രവർത്തനം ആരംഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മാമ്പഴങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള വിജ്ഞാനം ആയിരിക്കും മ്യൂസിയം നൽകുന്നതെന്നും ഡയറക്ടർ വ്യക്തമാക്കി. മാമ്പഴങ്ങളുടെ വൈദ്യശാസ്ത്രപരമായ വിവരണങ്ങളും മ്യൂസിയത്തിൽ നിന്ന് ലഭ്യമാകുന്നതാണ്. മ്യൂസിയത്തിൽ എത്തുന്നവർക്ക് ഇതിനെ കുറിച്ചുള്ള വ്യക്തമായ അറിവുകൾ നൽകണമെന്നാണ് അധികൃതർ ആഗ്രഹിക്കുന്നത്. മാമ്പഴങ്ങളുടെ ചരിത്രം ഉൾപ്പെടെയുള്ള വിവരങ്ങൾ മ്യൂസിയത്തിൽ വ്യക്തമായിരിക്കും. ചില ഇനം മാമ്പഴങ്ങൾ കൊറോണവൈറസ്നെ പോലും എതിർക്കും എന്നാണ് പഠനങ്ങൾ വ്യക്തമാക്കിയത്. ഏറ്റവുമധികം മാമ്പഴങ്ങൾ കൃഷി ചെയ്യപ്പെടുന്നത് ഇന്ത്യയിൽ ആണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്ത് മാമ്പഴങ്ങൾ കൃഷി ചെയ്യുന്ന വിവിധ സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങളും മ്യൂസിയത്തിൽ നിന്ന് ലഭ്യമാകും. മ്യൂസിയത്തിന്റെ ഒരു ഭാഗത്തിൽ മാമ്പഴങ്ങളെ ആക്രമിക്കുന്ന കീടങ്ങളെ കുറിച്ചുള്ള വിവരണങ്ങളും ഉണ്ടായിരിക്കുന്നതാണ്. കുട്ടികൾക്ക് മാത്രമല്ല മാമ്പഴം കൃഷി ചെയ്യുന്ന കർഷകർക്കും പുതുതായി ആരംഭിക്കുന്ന മ്യൂസിയം ഉപകാരപ്പെടും എന്നാണ് ഡയറക്ടർ അറിയിക്കുന്നത്.

Leave a Reply

Your email address will not be published.