പട്ടാപകൽ ആൾക്കൂട്ടത്തിന്റെ നടുവിൽ വച്ച് ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി : കണ്ടുനിന്നവർ മൊബൈൽ ഫോണിലൂടെ ദൃശ്യങ്ങൾ പകർത്തി.

40കാരനായ ഭർത്താവ് ആണ് 26 വയസ്സ് പ്രായമുള്ള ഭാര്യയെ അതിദാരുണമായി കുത്തി കൊലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച പട്ടാപകലാണ് സംഭവം നടന്നത്. ഡൽഹിയിലെ രോഹിണി ഏരിയയിലുള്ള മാർക്കറ്റിൽ വെച്ചാണ് പ്രതി കൊലപാതകം നടത്തിയത്. വലിയ ആൾക്കൂട്ടത്തിനു നടുവിൽ വെച്ചാണ് യാതൊരു മടിയും കൂടാതെ ഹരീഷ് മെഹത്ത എന്ന പ്രതി കുറ്റം ചെയ്തത്. മരണംവരെ ആവർത്തിച്ചു കുത്തിയാണ് പ്രതി കൊലപാതകം നടത്തിയത്. മറ്റൊരു വ്യക്തിയുമായി അവിഹിത ബന്ധം ഉണ്ട് എന്ന സംശയത്തിന്റെ പേരിലാണ് ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തിയത്. ഗുജറാത്ത് സ്വദേശിയായ പ്രതി മാരേജ് ബ്യൂറോയിൽ ജോലി ചെയ്യുകയായിരുന്നു. ഒരു മാട്രിമോണിയൽ സൈറ്റ് വഴിയാണ് 26 വയസ്സ് പ്രായമുള്ള നീലുവിനെ പ്രതിയായ ഹരീഷ് മെഹത്ത കണ്ടുമുട്ടിയത്. ശേഷം ഇരുവരും വിവാഹം കഴിക്കുവാൻ തീരുമാനിക്കുകയായിരുന്നു. സർക്കാർ ആശുപത്രിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഭാര്യ നീലുവിനെ ജോലി നിർത്തി വീട്ടിൽ ഇരുത്തുവാൻ ഇദ്ദേഹം ശ്രമിച്ചിരുന്നു. എന്നാൽ ഭർത്താവിന്റെ നിർദേശം കണക്കിലെടുക്കാതെ നീലു ജോലിക്ക് പോവുകയായിരുന്നു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് അധികം നാളുകൾ ആയിരുന്നില്ല, അതിനു മുൻപേ ഹരീഷിന് ഭാര്യയുടെ മേൽ സംശയങ്ങൾ ഉണ്ടാവുകയായിരുന്നു. അതുകൊണ്ടുതന്നെ വിവാഹം കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഭാര്യ സ്വന്തം വീട്ടിലേക്ക് മാറുകയായിരുന്നു. ഹരീഷിനെ ഉപേക്ഷിച്ച് നീലു വീട്ടിൽ പോയതിന്റെ ദേഷ്യമാണ് പ്രതി മാർക്കറ്റിൽ വെച്ച് തീർത്തത്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരം ഹരീഷ് നീലുവിനെ കൊലപ്പെടുത്തിയത്. രക്തത്തിൽ കുളിച്ചു കിടക്കുന്ന നീലുവിന്റെ ചിത്രങ്ങളും, ഹരീഷ് നീലുവിനെ കുത്തുന്ന വീഡിയോകളും തൽസമയം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. നീലു കൊല്ലപ്പെട്ടതിനു ശേഷം സംഭവസ്ഥലത്തുനിന്ന് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെങ്കിലും പോലീസ് ഹരീഷിനെ പിടികൂടി. കുത്തേറ്റ സ്ത്രീയെ സഞ്ജയ് ഗാന്ധി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം മുൻകൂർ സംഭവിച്ചതായി ഡോക്ടർമാർ റിപ്പോർട്ട് നൽകുകയായിരുന്നു.

Leave a Reply

Your email address will not be published.