ഷണ്‌ഡനായ കുറ്റാരോപിതർ 24കാരനായ യുവാവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റി.

ആഗ്ര നിവാസിയായ 24കാരന്റെ ജനനേന്ദ്രിയം ആണ് ഷണ്‌ഡനായ പ്രതികൾ വെട്ടി മാറ്റിയത്. ഇരയുടെ സഹോദരിയാണ് ഡൽഹി ഗേറ്റ് പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ പരാതി രേഖപ്പെടുത്തിയത്. സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു. അന്വേഷണങ്ങളിൽ നിന്ന് ലഭിച്ച റിപ്പോർട്ട്‌ പ്രകാരം രണ്ട് പേരാണ് കുറ്റകൃത്യത്തിൽ ഏർപ്പെട്ടിരിക്കുന്നത്. 24 വയസ്സ് പ്രായമുള്ള ഇരയായ യുവാവിനെ പ്രതികളായ ഷണ്‌ഡന്മാർക്ക്‌ നേരത്തേ തന്നെ പരിചയമുണ്ടായിരുന്നു. ഗുഡ്‌ഡി, രജ്ജി എന്ന് പേരുള്ള ഇവരുടെ കൂടെ ഇരയായ യുവാവ് വിവാഹ ചടങ്ങുകൾക്ക് പോയിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിവാഹം പോലുള്ള മംഗളാവസരങ്ങളിൽ നൃത്തം കളിക്കുവാനായ് ഷണ്‌ഡരായ വ്യക്തികളെ ക്ഷണിക്കുന്ന ഒരു പതിവുണ്ട്. അതനുസരിച്ച് ഗുഡ്ഡുവും രജ്ജിയും വിവാഹ ചടങ്ങുകളിൽ നൃത്തം കളിക്കുവാനായ് പോകുമായിരുന്നു. കൂട്ടത്തിൽ ഇരയാക്കപ്പെട്ട യുവാവും ഒപ്പമുണ്ടാകാറുണ്ട്. കഴിഞ്ഞ ആഴ്ച്ചയാണ് ഇരയാക്കപ്പെട്ട യുവാവ് അവസാനമായി പ്രതികളുടെ കൂടെ വിവാഹ ചടങ്ങിന് പോയത്. അതിന് ശേഷം രണ്ട് ദിവസങ്ങൾ കഴിഞ്ഞാണ് യുവാവിനെ ജനനേന്ദ്രിയം വെട്ടി മാറ്റപ്പെട്ട നിലയിൽ വീട്ടുകാർ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് പരുക്കേറ്റ നിലയിൽ യുവാവിനെ കണ്ടത്. ശേഷം ഇരയാക്കപ്പെട്ട യുവാവ് നടന്ന സംഭവങ്ങൾ തന്റെ സഹോദരിയോട് പറയുകയായിരുന്നു. ഗുഡ്ഡുവും രജ്ജിയും ചേർന്നാണ് തന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയതെന്നും യുവാവ് വെളിപ്പെടുത്തി. ഇരയെ വിദഗ്ധ ചികിത്സക്കായ് സ്വകാര്യ ആശുപതിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചെങ്കിലും ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഐ. പി. സി സെക്ഷൻ 326 പ്രകാരമാണ് പോലീസ് ഉദ്യോഗസ്ഥർ കുറ്റാരോപിതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡൽഹി ഗേറ്റ് പോലീസ് സ്റ്റേഷൻ മേധാവിയായ ആശിഷ് കുമാർ സിംഗ് ആണ് കേസന്വേഷണത്തിന് നേതൃത്വം വഹിക്കുന്നത്.

Leave a Reply

Your email address will not be published.