ജ്വല്ലറി ഉടമയുടെ വാഹനത്തിൽ നിന്ന് 100 പവനോളം സ്വർണം കവർന്നെടുത്തു: ഇതിനുമുൻപും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കടയുടമ വെളിപ്പെടുത്തി.

തിരുവനന്തപുരം പള്ളിപ്പുറത്ത് ആണ് ജ്വല്ലറി ഉടമയുടെ സ്വർണം മോഷ്ടിക്കപ്പെട്ടത്. ഏകദേശം 100 പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സ്വർണ്ണക്കവർച്ചക്കാറെത്തി ജ്വല്ലറിഉടമയുടെ കാറിൽ നിന്ന് സ്വർണം കവർന്നെടുത്തത്. ഇതിനുമുമ്പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട് എന്ന് കടയുടമ പോലീസിനോട് വെളിപ്പെടുത്തി. മഹാരാഷ്ട്ര സ്വദേശിയായ ജ്വല്ലറി ഉടമ വർഷങ്ങളായി നെയ്യാറ്റിൻകരയിൽ ആണ് ജ്വല്ലറി നടത്തിക്കൊണ്ടിരിക്കുന്നത്. വിവിധ കടകളിലേക്ക് സ്വർണ്ണം എത്തിച്ചുകൊടുക്കുന്ന ജോലിയും മഹാരാഷ്ട്ര സ്വദേശിയായ സമ്പത്ത് ചെയ്യുന്നുണ്ടായിരുന്നു. ജോലിയുടെ ഭാഗമായാണ് അദ്ദേഹം 100 പവനോളം സ്വർണം തന്റെ വാഹനത്തിൽ സൂക്ഷിച്ചത്. വെള്ളിയാഴ്ച രാത്രി ഏകദേശം എട്ടുമണിയോടെയാണ് ഡ്രൈവർക്കും ബന്ധുവിനൊപ്പം കാറിൽ സഞ്ചരിച്ച സമ്പത്തിനുനേരെ കവർച്ചക്കാർ എത്തിയത്. വാഹനം കഴക്കൂട്ടത്തിന് അടുത്തെത്തിയപ്പോഴാണ് കവർച്ച സംഭവിച്ചത്. ആറ്റിങ്ങൽ ഉള്ള ഒരു ജ്വല്ലറിയിലേക്ക് സ്വർണം എത്തിച്ചു കൊടുക്കുന്നതിനിടെയാണ് മോഷണം നടന്നത്. വാഹനത്തിലുണ്ടായിരുന്ന 100 പവനോളം സ്വർണ്ണം കവർച്ചക്കാർ തട്ടിയെടുക്കുകയായിരുന്നു എന്നും സമ്പത്ത് പോലീസിന് പരാതി നൽകി. നാലുമാസം മുൻപ് നാഗർകോവിലിലെ തക്കലയിൽ നടന്ന കവർച്ച ആശ്രമത്തിലും ഇദ്ദേഹം ഇരയായിട്ടുള്ളതാണ്. പോലീസ് വേഷത്തിൽ എത്തിയ പ്രതികളായിരുന്നു അന്ന് അദ്ദേഹത്തെ ആക്രമിച്ച ശേഷം 75 ലക്ഷം രൂപയോളം കവർന്നത്. ആ കേസിന്റെ തുടർ നടപടികൾ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് വീണ്ടും മോഷണത്തിന് സമ്പത്ത് ഇരയായത്. നാഗർകോവിൽ വച്ച് നടന്ന മോഷണത്തിൽ മുൻ ഡ്രൈവർ അടക്കം നാല് പേരായിരുന്നു പ്രതികൾ. ഇവർ നാലുപേരും നെയ്യാറ്റിൻകര സ്വദേശികൾ തന്നെയായിരുന്നു. പ്രതികൾ ജാമ്യത്തിലിറങ്ങിയ സമയത്താണ് രണ്ടാമത്തെ മോഷണം നടക്കുന്നത്. അതുകൊണ്ടുതന്നെ ഇവരാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. വാഹനത്തിൽ നിന്ന് സ്വർണം മോഷ്ടിച്ചു അതിനുശേഷം സംഘത്തിനൊപ്പം ഉണ്ടായിരുന്ന ഡ്രൈവർ അരുണിനെയും ബന്ധു ലക്ഷ്മണനെയും മോഷ്ടാക്കൾ തട്ടിക്കൊണ്ടു പോയിരുന്നു. ശേഷം ഇരുവരെയും പല സ്ഥലങ്ങളിലായി ഇറക്കിവിടുകയും ചെയ്തു. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചായിരിക്കും പോലീസ് അന്വേഷണം നടത്തുക.

Leave a Reply

Your email address will not be published.