കന്യകത്വം തെളിയിക്കുവാനുള്ള പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് സഹോദരിമാരെ ഭർത്താക്കന്മാർ ഉപേക്ഷിച്ചു: സംഭവത്തിൽ യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു !

മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിലുള്ള രണ്ട് സഹോദരിമാരാണ് ഭർത്താക്കന്മാർ ഉപേക്ഷിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകിയത്. കന്യകത്വം തെളിയിക്കുന്ന പരിശോധനയിൽ പരാജയപ്പെട്ടു എന്ന ആരോപണം ഉന്നയിച്ചു കൊണ്ടാണ് ഭർത്താക്കന്മാർ ഇവരെ ഉപേക്ഷിച്ചത്. ഭർത്താക്കന്മാർ ഉപേക്ഷിക്കപ്പെട്ട സഹോദരിമാർ പോലീസിൽ പരാതി രേഖപ്പെടുത്തുകയായിരുന്നു. പഞ്ചായത്ത് മീറ്റിംഗ് വഴിയാണ് യുവതികളുടെ ഭർത്താക്കന്മാർ ബന്ധം ഉപേക്ഷിക്കുവാൻ തീരുമാനിച്ചത്. പഞ്ചായത്തിൽ നിന്ന് അനുമതി ലഭിച്ചതോടെ ഇരുവരെയും ഉപേക്ഷിക്കുവാൻ ഭർത്താക്കന്മാർ തീരുമാനിക്കുകയായിരുന്നു. നവംബർ 2020 ലാണ് കർണാടകയിൽ ഉള്ള യുവാക്കളെ സഹോദരിമാർ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം നാല് ദിവസങ്ങൾ മാത്രമേ ഭർതൃവീട്ടിൽ താമസിച്ചിട്ടുണ്ടായിരുന്നുള്ളൂ എന്നും സഹോദരിമാർ നൽകിയ പരാതിയിൽ വെളിപ്പെടുത്തി. അഞ്ചാം ദിവസം കന്യകത്വം പരിശോധിക്കുവാൻ ആവശ്യപ്പെടുകയായിരുന്നു. ശേഷം ഇരുവരെയും വീട്ടിൽ നിന്ന് ഇറക്കി വിടുകയായിരുന്നു. പീഡന കുറ്റത്തിൽ ഭർത്താക്കന്മാരെ അറസ്റ്റ് ചെയ്യാനാണ് സഹോദരിമാർ നിലവിൽ ആവശ്യപ്പെടുന്നത്. സഹോദരിമാരുടെ വീട്ടുകാർ പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെങ്കിലും പഞ്ചായത്ത് നടത്തിയ മീറ്റിംഗിൽ ബന്ധം വേർപെടുത്താൻ തീരുമാനിക്കുകയായിരുന്നു. ബന്ധം വേർപെടുത്താൻ തീരുമാനിച്ചതിനെ തുടർന്നാണ് സഹോദരിമാർ പോലീസിൽ പരാതി രേഖപ്പെടുത്തുവാൻ തയ്യാറായത്. പോലീസിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ എട്ടു പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതികളുടെ ഭർത്താവിന്റെയും ഭർതൃ മാതാപിതാക്കളുടെയും പേരിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരാതിക്കാരുടെ അഭിമാനം സംരക്ഷിക്കുവാനായി ഭർത്താക്കന്മാരുടെ പേരിൽ പീഡനക്കുറ്റം തന്നെ ചാർത്തണം എന്നാണ് എം. എ. എൻ. സമിതി അംഗങ്ങളും സാമൂഹിക പ്രവർത്തകരും അഭിപ്രായപ്പെടുന്നത്. ഭർത്താക്കന്മാർ തങ്ങളെ ശാരീരികമായി ചൂഷണം ചെയ്തിരുന്നു എന്നും പരാതിയിൽ സഹോദരിമാർ രേഖപ്പെടുത്തുകയുണ്ടായി. ഇത്തരം വിവാഹമോചന തീരുമാനങ്ങൾ പഞ്ചായത്തുകളിൽ എടുക്കുന്നത് തടയണമെന്നും സമിതി അംഗങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published.