മൂന്നര കോടിയുടെ ഇൻഷുറൻസ് തുക ലഭിക്കുവാനായി 62 വയസ്സ് പ്രായമുള്ള ഭർത്താവിനെ ഭാര്യ ജീവനോടെ കത്തിച്ചു കൊന്നു.

57 വയസ്സ് പ്രായമുള്ള ഭാര്യയാണ് തന്റെ 62 വയസ് പ്രായമുള്ള ഭർത്താവിനെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയത്. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലാണ് സംഭവം നടന്നത്. സ്വന്തം ഭർത്താവിനെ കൊലപ്പെടുത്തുവാനായി ബന്ധുവിന്റെ സഹായം തേടുകയായിരുന്നു 57 കാരിയായ ഭാര്യ. മൂന്നര കോടിയോളം വിലമതിക്കുന്ന ഇൻഷുറൻസ് തുക കൈക്കലാക്കാൻ വേണ്ടി ആയിരുന്നു ബന്ധുവിനെ സഹായത്തോടെ സ്വന്തം ഭർത്താവിനെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ആണ് 62 കാരനായ കെ. രംഗരാജിനെ ഭാര്യ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വന്തമായി പവർ ലൂം യൂണിറ്റ് ഉണ്ടായിരുന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. മാർച്ച് പതിനഞ്ചാം തീയതി ഇദ്ദേഹത്തിന് ഒരു അപകടം സംഭവിച്ചിരുന്നു. അപകടത്തെ തുടർന്ന് ഇദ്ദേഹം കോയമ്പത്തൂരിൽ ഉള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇദ്ദേഹം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടത്. ഭാര്യ ആർ. ജ്യോതിമണിയുടെയും,  ബന്ധു രാജയുടെയും കൂടെ വാനിൽ ആയിരുന്നു ഇദ്ദേഹം വീട്ടിലേക്ക് പുറപ്പെട്ടത്. ഏകദേശം പതിനൊന്നര മണി ആയതോടെ വാഹനം പെരുമനലൂരിനടുത്ത് നിർത്തുകയായിരുന്നു. തുടർന്ന് രാജയും ജ്യോതിമണിയും വാഹനത്തിൽ നിന്ന് ഇറങ്ങുകയും പെട്രോളൊഴിച്ച് വാഹനം തീ കത്തിക്കുകയും ചെയ്തു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ഭർത്താവിനെ വാനിൽ ഇരുത്തി പെട്രോളൊഴിച്ച് തീ കത്തിക്കുകയായിരുന്നു. അടുത്ത ദിവസം വെള്ളിയാഴ്ച രാവിലെ ബന്ധുവായ രാജയാണ് വിവരം പോലീസിനെ അറിയിച്ചത്. അപകട മരണം സംഭവിച്ചു എന്ന രീതിയിലാണ് രാജ പൊലീസിന് വിവരം നൽകിയത്. എന്നാൽ ചോദ്യം ചെയ്യലിനെ തുടർന്നുണ്ടായ കണ്ടെത്തലുകൾ അനുസരിച്ച് സംഭവത്തിൽ രാജക്കും പങ്കുണ്ടെന്ന് പോലീസ് തിരിച്ചറിയുകയായിരുന്നു. സംഭവസ്ഥലത്തിനടുത്തുള്ള പെട്രോൾ പമ്പിൽ നിന്നും രാജ പെട്രോൾ വാങ്ങിയതായും പോലീസിന് വിവരം ലഭിച്ചു. പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങൾ കാണിച്ചപ്പോഴാണ് രാജ സത്യം വെളിപ്പെടുത്തിയത്. ജ്യോതി മണി നോമിനി ആയിട്ടുള്ള മൂന്നര കോടി രൂപ വിലമതിക്കുന്ന ഇൻഷുറൻസ് തുക സ്വന്തമാക്കുവാൻ ആണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും രാജ് കുറ്റസമ്മതം നടത്തി. ഭർത്താവിനെ കൊലപ്പെടുത്തുവാനായി 50,000 രൂപ അഡ്വാൻസ് തുക രാജക്ക് ജ്യോതിമണി നൽകിയിരുന്നു. കൊലപാതകം നടത്തിയതിനു ശേഷം പറഞ്ഞ പ്രകാരമുള്ള ബാക്കി തുകയായ ഒരു ലക്ഷം രൂപയും നൽകി. പോലീസിന്റെ ചോദ്യംചെയ്യലിൽ ഭാര്യയും കുറ്റം സമ്മതിക്കുകയായിരുന്നു. ഇരുവരുടെയും പേരിൽ പോലീസ് കൊലക്കുറ്റം ചാർത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.