പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ണിറുക്കി കാണിച്ച 20കാരന് ഒരു വർഷം തടവ്

20 വയസ്സ് പ്രായമുള്ള യുവാവിനെയാണ് സ്പെഷ്യൽ കോടതി ഒരു വർഷം തടവ് നൽകി ശിക്ഷിച്ചത്. പോക്സോ ആക്ട് പ്രകാരമാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക ചേഷ്ടകൾ കാണിച്ചു എന്ന കുറ്റം ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. 14 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ കഴിഞ്ഞ ഫെബ്രുവരി 29 ആം തീയതി ആണ് യുവാവ് ലൈംഗികമായി അധിക്ഷേപിച്ചത്. മുംബൈയിലാണ് സംഭവം നടന്നത്. ആംഗ്യഭാഷ കൊണ്ട് ചുംബനങ്ങൾ നൽകുകയും ചെയ്തിരുന്നു. ആഗ്യ ചുംബനം നൽകിയതിനും കണ്ണിറുക്കി കാണിച്ചതിനുമാണ് യുവാവിനെ കോടതി ശിക്ഷിച്ചത്. പെൺകുട്ടിയുടെ മാതാവാണ് പരാതി രേഖപ്പെടുത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് തെളിയുകയായിരുന്നു. ഒന്നിലധികം തവണ പെൺകുട്ടിയെ ലൈംഗിക ചേഷ്ടകൾ കൊണ്ട് അധിക്ഷേപിച്ചതിന് ആണ് യുവാവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മുംബൈ പോലീസ് സ്റ്റേഷനിലാണ് പെൺകുട്ടിയുടെ മാതാവ് പരാതി രേഖപ്പെടുത്തിയത്. കേസ് കോടതിയിൽ എത്തിയപ്പോൾ യുവാവ് നൽകിയ പ്രതികരണം പരാതിയിൽനിന്ന് വ്യത്യസ്തമായിരുന്നു. വിവിധ സമൂഹത്തിൽ പെട്ട വ്യക്തികൾ ആയതിനാൽ പതിനാലുകാരിയെയും യുവാവിനെയും പെൺകുട്ടിയുടെ അമ്മ സംസാരിക്കാൻ അനുവദിച്ചിരുന്നില്ല എന്നും, അക്കാരണത്താൽ കെട്ടിച്ചമച്ച കേസ് ആണ് ഇതെന്നും യുവാവ് ആരോപിച്ചിരുന്നു. പെൺകുട്ടിയുടെ ബന്ധുവുമായി യുവാവ് നടത്തിയ ഒരു പന്തയന്തിന്റെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കള്ളക്കേസ് ആരോപിക്കപ്പെട്ടത് എന്ന് യുവാവ് വെളിപ്പെടുത്തുകയായിരുന്നു. എന്നാൽ ഇക്കാര്യം കോടതിയിൽ തെളിയിക്കുവാൻ പ്രോസിക്യൂഷന് സാധിച്ചില്ല. പ്രതി കുറ്റവിമുക്തൻ ആണെന്ന് തെളിയിക്കപ്പെടാത്ത സാഹചര്യത്തിലാണ് സ്പെഷൽ കോടതി ഒരു വർഷത്തെ തടവിനു വിധിച്ചത്. തടവ് കൂടാതെ 10,000 രൂപ പിഴയും പെൺകുട്ടിക്ക് നൽകുവാനായി കോടതി ഉത്തരവിടുകയും ചെയ്തു.

Leave a Reply

Your email address will not be published.